കൊച്ചി > രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിൻ ദേവീദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന സർവൈവൽ ത്രില്ലർ ‘നോ വേ ഔട്ട്’ എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു. റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എം എസ് റിമോഷ് നിർമിക്കുന്ന ചിത്രത്തിൽ രമേഷ് പിഷാരടിയെ കൂടാതെ രവീണ (ജൂൺ ഫെയിം), ബേസിൽ ജോസഫ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തും.
ഛായാഗ്രഹണം വർഗീസ് ഡേവിഡ്, എഡിറ്റർ കെ ആർ മിഥുൻ, സംഗീതം കെ ആർ രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ, കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ, സംഘട്ടനം മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, സ്റ്റിൽസ് ശ്രീനി മഞ്ചേരി, ഡിസൈൻസ് റിത്വിക് ശശികുമാർ, ആരാച്ചാർ, പിആർഒ മഞ്ജു ഗോപിനാഥ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..