Jibin George | Samayam Malayalam | Updated: Aug 24, 2021, 1:18 PM
വാട്ട്സാപ്പിലൂടെ ഇനി മുതൽ മിനിറ്റുകൾക്കുള്ളിൽ കൊവിഡ്-19 പ്രതിരൊധ വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- വാക്സിൻ സ്ലോട്ടുകൾ വാട്ട്സാപ്പിലൂടെ ബുക്ക് ചെയ്യാം.
- വിവരങ്ങൾ പങ്കുവച്ച് കേന്ദ്ര സർക്കാർ.
- നീക്കം വാക്സിൻ വിതരണം വേഗത്തിലാക്കാൻ.
പാമ്പുകൾക്ക് രാഖി കെട്ടിക്കൊടുക്കാൻ ശ്രമിച്ച യുവാവ് പാമ്പു കടിയേറ്റ് മരിച്ചു: വീഡിയോ
വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാം
വാട്ട്സാപ്പ് മുഖേനെ വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ മുൻപ് വ്യക്തമാക്കിയിരുന്നു. പ്രായപൂർത്തിയായ എല്ലാവരിലും ഈ വർഷം അവസാനത്തോടെ വാക്സിനേഷൻ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീക്കം. വാട്ട്സാപ്പ് കൂടുതൽ പേർ ഉപയോഗിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
വാട്ട്സാപ്പിലൂടെ ഇനി മുതൽ മിനിറ്റുകൾക്കുള്ളിൽ വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ വാക്സിന് സര്‍ട്ടിഫിക്കറ്റ് വാട്ട്സാപ്പിലൂടെ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
റോഡുകളും ട്രെയിനുകളും സ്വകാര്യമേഖലയ്ക്ക്; നാലു വര്‍ഷം കൊണ്ട് 6 ലക്ഷം കോടി കണ്ടെത്താൻ കേന്ദ്രസര്‍ക്കാര്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,85,298 പേർക്ക് കൂടി കൊവിഡ് വാക്സിൻ നൽകിയതോടെ ആകെ വാക്സിനേഷൻ 58,89,97,805 ആയി ഉയർന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 25,467 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3.24 കോടി ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,486 പേർ കൊവിഡ് മുക്തി നേടി. ഇതോടെ 3,17,20,112 പേർ ഇതുവരെ കൊവിഡ് മുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 3,19,551 സജീവ കേസുകളാണ് നിലവിലുള്ളത്.
അതീവ ജാഗ്രത… കേരളത്തിന് അടുത്ത നാലാഴ്ച നിര്‍ണായകം!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how to easily book covid-19 vaccination slot on whatsapp
Malayalam News from malayalam.samayam.com, TIL Network