കഴിഞ്ഞ 20 വർഷത്തിനിടയിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ കേന്ദ്ര മന്ത്രിയാണ് നാരായൺ റാണെ. റായ്ഗഡിൽ ‘ജന ആശീർവാദ് യാത്ര’യിൽ പങ്കെടുത്ത് സംസാരിക്കവെയാണ് നാരായൺ റാണെ “ഉദ്ധവിനെ അടിച്ചേനെ’ എന്ന പരാമർശം നടത്തിയത്.
നാരായൺ റാണെ
ഹൈലൈറ്റ്:
- ശവസേനാ പ്രവർത്തകരുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്
- എഫ്ഐആർ തള്ളണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു
- 20 വർഷത്തിനിടയിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ കേന്ദ്രമന്ത്രി
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
കേന്ദ്ര മന്ത്രിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഉടൻ കേൾക്കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
റായ്ഗഡിൽ ‘ജന ആശീർവാദ് യാത്ര’യിൽ പങ്കെടുത്ത് സംസാരിക്കവെയാണ് നാരായൺ റാണെ “ഉദ്ധവിനെ അടിച്ചേനെ’ എന്ന പരാമർശം നടത്തിയത്.
‘ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ അഭിസംബോധന ചെയ്യവെ സ്വാതന്ത്ര്യം ലഭിച്ച വർഷം ഉദ്ധവ് മറന്നുപോയി. പ്രസംഗമധ്യേ കൂടെ ഉണ്ടായിരുന്നവരോട് ഉദ്ധവ് വർഷം ചോദിച്ചു. ആ സമയം താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഉദ്ധവിനെ അടിച്ചേനെ.’ എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്.
18 വയസിന് മുകളിലുള്ള എല്ലാവർക്കും സെപ്റ്റംബർ അവസാനത്തോടെ ആദ്യ ഡോസ് വാക്സിൻ; നിർണായക നീക്കവുമായി സർക്കാർ
മന്ത്രിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാമെന്നും കോടതിയുടെ നിർദ്ദേശം അനുസരിച്ച് മുന്നോട്ടു പോകാമെന്നുമാണ് നാസിക് പോലീസ് മേധാവി ദീപക് പാണ്ഡെ നേരത്തെ പറഞ്ഞത്. റാണ രാജ്യസഭാംഗമായതിനാൽ അറസ്റ്റിന് ശേഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കണ്ണിമ ചിമ്മാതെ നോക്കിനിന്നുപോകും; വിസ്മയകാഴ്ചയായി വാടാനക്കവലയിലെ ‘ചെടിവീട്’
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : minister narayan rane faces arrest over slap uddhav thackeray remark
Malayalam News from malayalam.samayam.com, TIL Network