ഹൈലൈറ്റ്:
- ഭീഷണി താലിബാൻ വിവാദത്തിനു പിന്നാലെ
- വാരിയംകുന്നനെതിരെ സംസാരിച്ചതിനു ഭീഷണി
- അന്വേഷിക്കണമെന്ന് അബ്ദുള്ളക്കുട്ടി
Also Read: ‘ഉദ്ധവിനെ അടിച്ചേനെ’; വിവാദ പരാമർശത്തിൽ കേന്ദ്ര മന്ത്രിയെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പോലീസ്
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കം മലബാര്‍ കലാപത്തിൽ പങ്കെുടുത്ത നേതാക്കളുടെ പേര് സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കാനുള്ള ശ്രമം വിവാദമായിട്ടുണ്ട്. ഇതിനു പിന്നാലെ വാരിയംകുന്നൻ താലിബാൻ നേതാവാണെന്ന് അബ്ദുള്ളക്കുട്ടി പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വധഭീഷണി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
Also Read: പാലക്കാട് ബൽറാം ഡിസിസി അധ്യക്ഷനാകുമോ? തീരുമാനം ആകാതെ മൂന്ന് ജില്ലകൾ; അന്തിമ പട്ടിക ഉടൻ
വാരിയംകുന്നനെ താലിബാൻ തലവനെന്നു വിളിച്ച അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്തണമെന്നാണ് വീഡിയോയിലെ ആഹ്വാനമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. അവസരം കിട്ടിയാൽ താൻ അബ്ദുള്ളക്കുട്ടിയുടെ കഴുത്തറുക്കുമെന്നും വീഡിയോയിൽ പറയുന്നു. സംഭവത്തെപ്പറ്റി പ്രതികരിച്ച അബ്ദുള്ളക്കുട്ടി വിഷയം ഗൗരവമുള്ളതാണെന്നും ഇതേപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ ആദ്യ താലിബാൻ നേതാവാണ് വാരിയംകുന്നനെന്നായിരുന്നു കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി നടത്തിയ പരാമർശം. വാരിയംകുന്നനെ സ്വാതന്ത്ര്യസമരസേനാനിയാക്കുകയും സ്മാരകം നിർമിക്കുകയും ചെയ്യുന്ന സിപിഎം ചരിത്രപരമായ വിഡ്ഡിത്തമാണ് ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു. അബ്ദുള്ളക്കുട്ടിയെ പിന്തുണച്ച് നിരവധി ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കണ്ണിമ ചിമ്മാതെ നോക്കിനിന്നുപോകും; വിസ്മയകാഴ്ചയായി വാടാനക്കവലയിലെ ‘ചെടിവീട്’
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : death threat against bjp leader ap abdulla kutty following comments on variyamkunnath kunjahammed haji
Malayalam News from malayalam.samayam.com, TIL Network