Jibin George | Samayam Malayalam | Updated: Aug 24, 2021, 4:17 PM
ഓർമ്മക്കുറിപ്പായ ‘ആകസ്മികം’ എന്ന കൃതിയാണ് 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഫ. ഓംചേരി എൻ എൻ പിള്ളയ്ക്ക് നേടിക്കൊടുത്തത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് പ്രത്യേക ചടങ്ങിൽ സമ്മാനിക്കും.
ഓംചേരി എൻ എൻ പിള്ള. Photo: Facebook/omchery n n pillai
ഹൈലൈറ്റ്:
- ഓംചേരി എൻ എൻ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്.
- ‘ആകസ്മികം’ എന്ന കൃതിക്കാണ് പുരസ്കാരം.
- ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
18 വയസിന് മുകളിലുള്ള എല്ലാവർക്കും സെപ്റ്റംബർ അവസാനത്തോടെ ആദ്യ ഡോസ് വാക്സിൻ; നിർണായക നീക്കവുമായി സർക്കാർ
കെ പി ശങ്കരൻ, അനിൽ വള്ളത്തോൾ, സേതുമാധവൻ എന്നിവർ ഉൾപ്പെടുന്ന ജൂറിയാണ് പുരസ്കാരത്തിനായി പ്രഫ. ഓംചേരി എൻ എൻ പിള്ളയുടെ ‘ആകസ്മികം’ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് പ്രത്യേക ചടങ്ങിൽ സമ്മാനിക്കും.
കൊവിഷീൽഡ് രണ്ടാം ഡോസ് സ്വീകരിക്കാൻ എന്തിനാണ് 84 ദിവസത്തെ ഇളവേള? കേന്ദ്രത്തോട് ഹൈക്കോടതി
പ്രളയം, തേവരുടെ ആന, കള്ളൻ കയറിയ വീട്, ദൈവം തെറ്റിദ്ധരിക്കപ്പെടുന്നു, ഈ വെളിച്ചം നിങ്ങളുടേതാകുന്നു, പ്രളയം, ചെരിപ്പ് കടിക്കില്ല എന്നിവയാണ് ഓംചേരി എൻ എൻ പിള്ളയുടെ പ്രധാന കൃതികൾ. കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ച ഓംചേരി എൻ എൻ പിള്ള മലയാള സാഹിത്യത്തിലും ആധുനിക്ക മലയാള നാടക പ്രസ്ഥാനത്തിലും വലിയ സംഭവനകൾ നൽകിയിട്ടുള്ള എഴുത്തുകാരനാണ്.
കണ്ണിമ ചിമ്മാതെ നോക്കിനിന്നുപോകും; വിസ്മയകാഴ്ചയായി വാടാനക്കവലയിലെ ‘ചെടിവീട്’
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : novelist omchery nn pillai win kendra sahitya akademi award
Malayalam News from malayalam.samayam.com, TIL Network