എഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. തീപിടുത്തത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
സെക്രട്ടറിയേറ്റ്
ഹൈലൈറ്റ്:
- അട്ടിമറിയില്ല
- കത്തിനശിച്ചത് അപ്രധാന ഫയലുകൾ
- ഫാനിന്റെ മോട്ടോറും വയറുകളും പൂർണ്ണമായും കത്തിനശിച്ചു
‘ആ വാർത്തകളെല്ലാം മാധ്യമ സൃഷ്ടി’; കണ്ണൂര്‍ സിപിഎമ്മില്‍ പ്രശ്നങ്ങളില്ലെന്ന് കോടിയേരി
എഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കൊച്ചിയിലും ബെംഗളുരുവിലും ഫാനിന്റെ അവശിഷ്ടങ്ങൾ അയച്ച് പരിശോധിച്ചിരുന്നു. കത്തിനശിച്ചത് അപ്രധാനമായ ഫയലുകളാണ്. തീപിടുത്തത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫാനിന്റെ മോട്ടോറും വയറുകളും പൂർണ്ണമായും കത്തിയിരുന്നു.
രാവിലെ 9.30 നാണ് ഫാൻ ഓണാക്കിയത്. അന്നേ ദിവസം ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഓഫീസ് അവധിയായിരുന്നു. ശുചീകരണ തൊഴിലാളികളെത്തി ഓഫീസ് സാനിറ്റൈസ് ചെയ്യുകയും ചെയ്തു. ഇവർ തിരികെ പോകുമ്പോൾ ഫാൻ ഓഫാക്കിയിരുന്നില്ലെന്നും അതാകാം തീപിടുത്തത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഒരു പുസ്തകത്തിൽ നിന്ന് മാറ്റിയാൽ ഇല്ലാതാവുന്നതല്ല സ്വാതന്ത്ര്യസമരസേനാനികളുടെ രക്തസാക്ഷിത്വത്തിൻറെ വില: എംഎ ബേബി
2020 ഓഗസ്റ്റ് 25 നാണ് സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തം ഉണ്ടായത്. അതേസമയം, ഓഫീസിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. തീപിടുത്തം ഉണ്ടായിട്ട് ഒരു വർഷം തികയാനിരിക്കെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
പോലീസിന് വേണ്ടത് മതേതരത്വ മുഖം, താടിയല്ലെന്ന് ഹേക്കോടതി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : secretariat fire police report
Malayalam News from malayalam.samayam.com, TIL Network