മന്ത്രി ഭീഷണിപ്പെടുത്തുകയോ ഇരയുടെ പേര് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റിപ്പോർട്ട്. ശാസ്താംകോട്ട ഡിവൈഎസ്പിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
എകെ ശശീന്ദ്രൻ. PHOTO: Facebook
ഹൈലൈറ്റ്:
- എകെ ശശീന്ദ്രന് പോലീസിന്റെ ക്ലീൻ ചിറ്റ്
- മന്ത്രിക്കെതിരെ കേസെടുക്കാനാകില്ല
- ‘നല്ലരീതിയില്‍’ പരിഹരിക്കണമെന്നാണ് ശശീന്ദ്രന് നിര്‍ദേശിച്ചത്
മന്ത്രി ഭീഷണിപ്പെടുത്തുകയോ ഇരയുടെ പേര് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. വിഷയം ‘നല്ലരീതിയില്‍’ പരിഹരിക്കണമെന്നാണ് ശശീന്ദ്രന് നിര്‍ദേശിച്ചത്. പരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Also Read : മാണിയുടെ വിടവ് നികത്താൻ ജോസഫിനായില്ല; താഴേത്തട്ടിൽ കമ്മിറ്റികൾ പോലുമില്ല; തോൽവി പഠിച്ച് കോൺഗ്രസ് സമിതി
ശബ്ദതാരാവലി ഉദ്ധരിച്ചായിരുന്നു നിയമോപദേശമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് യൂത്ത്ലീഗ് നേതാവായ സഹല്‍ നല്കിയ പരാതിയിലാണ് പോലീസ് റിപ്പോര്‍ട്ട്. ഇരയോട് മന്ത്രി സംസാരിച്ചിട്ടില്ല. അവരുടെ അച്ഛനോട് മാത്രമാണ് സംസാരിച്ചത്. തെന്നും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തില്‍ കേസെടുക്കാന്‍ പോലീസിനാവില്ല ശശീന്ദ്രന് ക്ലീന്‍ ചിറ്റ് നല്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read : ഇന്ത്യ കൊവിഡിൻ്റെ ‘എൻഡമിക് ഘട്ട’ത്തിൽ; ലോകാരോഗ്യ സംഘടനാ വിദഗ്ധ പറഞ്ഞതെന്ത്?
വാർത്തയോട് പ്രതികരിച്ച മന്ത്രി എകെ ശശീന്ദ്രൻ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും പരാതിയില്‍ സ്വാഭാവികമായ നടപടിയുണ്ടാകുമെന്നും പറഞ്ഞു. എൻസിപി നേതാവിനെതിരായ പീഡന കേസ് പിൻവലിക്കാൻ പരാതിക്കാരിയുടെ പിതാവിനോട് മന്ത്രി ആവശ്യപ്പെട്ടു എന്നായിരുന്നു ആരോപണം.
സിപിഎമ്മിന് ഇനി സമ്മേളനക്കാലം കണ്ണൂരിൽ ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത മാസം മുതൽ ജില്ലാ സമ്മേളനം മാടായിയിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kundara case minister ak saseendran clean chit from police reports
Malayalam News from malayalam.samayam.com, TIL Network