കോഴിക്കോട്: നോര്‍ക്ക റൂട്ട്സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് ഐ.എ.എസ്. എഴുതിയ ‘ക്രിയേറ്റിങ് വാല്യൂ ഇന്‍ ഹെല്‍ത്ത് കെയര്‍’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന് വെര്‍ച്വലായി പ്രകാശനം ചെയ്യും. ഓഗസ്റ്റ് 26 വൈകിട്ട് അഞ്ചുമണിക്കാണ് പ്രകാശനം. നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്താണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്.
ഈയടുത്ത കാലത്താണ് മുന്‍പൊന്നും ഉണ്ടാകാത്ത വിധത്തില്‍ ആരോഗ്യസംരക്ഷണ സേവനങ്ങള്‍ ഗൗരവതരമായ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിഷയമായത്. കോവിഡ് 19 മനുഷ്യ മനഃസാക്ഷിയെ ഉലച്ചു. സമ്പദ്വ്യവസ്ഥയെ ഛിന്നഭിന്നമാക്കുകയും ജീവിതക്രമം തെറ്റിക്കുകയും നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലെ അപാകതകള്‍ വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു.
ഡോക്ടര്‍ക്കും രോഗിക്കും കൂടുതല്‍ സംതൃപ്തി സാധ്യമാക്കുന്ന നയ-നടപടി പരിഷ്കരണങ്ങളെ കുറിച്ചാണ് ഡോ. ഇളങ്കോവന്റെ പുസ്തകം സംസാരിക്കുന്നത്. ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള രൂപരേഖകള്‍ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും ഗ്രന്ഥകാരന് മുന്നോട്ടുവെക്കുന്നു.
content highlights: creating value in health care- book written by k ellangovan IAS to be launched by chief minister