Sumayya P | Samayam Malayalam | Updated: Aug 25, 2021, 4:37 PM
സുപ്രീംകോടതി ആദ്യം അനുവദിച്ച സമയപരിധി തീർന്നിട്ടും പ്രവാസികൾക്ക് അനുകൂലമായ നിലപാട് വൈകിയതിനാലാണ് പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈകോടതിയെ സമീപിച്ചത്.
പ്രതീകാത്മക ചിത്രം
കൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് സഹായം നല്‍ക്കുക. വിദേശത്ത് മരിച്ച ഇന്ത്യൻ പ്രവാസികളുടെ കണക്കുകൾ കൃത്യമായി പുറത്തുവിടുക. വിദേശത്ത് നിന്നും കൊവിഡ് ബാധിച്ച് മരിച്ച രക്ഷിതാക്കളുടെ കുട്ടികൾക്ക് പി.എം കെയർ ഫണ്ടിൽനിന്ന് സാമ്പത്തിക സഹായം നൽകുക എന്നിവയാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍. സുപ്രീംകോടതി ആദ്യം അനുവദിച്ച സമയപരിധി തീർന്നിട്ടും പ്രവാസികൾക്ക് അനുകൂലമായ നിലപാട് വൈകിയതിനാലാണ് പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈകോടതിയെ സമീപിച്ചത്.
Also Read: ഒമാനിൽ പ്രതിദിന രോഗികൾ 200ൽ താഴെ; വാക്സിൻ സ്വീകരിച്ചവർ 23.36 ലക്ഷം
ഇന്ത്യക്ക് പുറത്ത് കഴിയുന്ന പൗരന്മാര്ക്കും സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികളില്‍ അവകാശമുണ്ടെന്നും ഏതെങ്കിലും സർക്കാർ പദ്ധതികളിൽ നിന്ന് പ്രവാസികളെ ഒഴിവാക്കിനിർത്തുന്നത് ഭരണഘടനയുടെ 14ാം വകുപ്പിന്റെ ലംഘനമായി പരിഗണിക്കാവുന്നതാണെന്നും ഹര്‍ജിയിൽ പറയുന്നു. വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചാണ് കോടതി വിധി വന്നിട്ടുള്ളതെന്നും കേന്ദ്രസർക്കാർ ഉടന്‍ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രവാസി ലീഗൽ സെൽ നേതാക്കള്‍ പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : delhi high court order directed by the central government to take a decision compensation for expatriate who died due to covid
Malayalam News from malayalam.samayam.com, TIL Network