കാൽ തെറ്റി പാറക്കൂട്ടത്തിലേക്കാണ് വിദ്യാര്‍ത്ഥി വീണത്. പത്താം ക്ലാസില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കാന്‍ ഇതേ മരത്തിന് മുകളില്‍ കയറിയാണ് അനന്തബാബു പഠിച്ചത്.
കണ്ണൂർ മെഡിക്കൽ കോളേജ്
ഹൈലൈറ്റ്:
- പ്ലസ് വൺ അലോട്ട്മെന്റ് പരിശോധിക്കാനാണ് മരത്തിൽ കയറിയത്
- പത്താം ക്ലാസിൽ ഓൺലൈൻ ക്ലാസുകളിൽ ഇതേ മരത്തിലിരുന്നാണ് കുട്ടി പങ്കെടുത്തത്
- പാറക്കെട്ടിലേക്കാണ് കുട്ടി വീണത്
നട്ടെല്ലിന് പൊട്ടലേറ്റ കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്ലസ് വൺ അലോട്ട്മെന്റ് പരിശോധിക്കുന്നതിനാണ് അനന്ത ബാബു മരത്തിൽ കയറിയത്.
സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റർ പ്രതിസന്ധിയില്ല: മന്ത്രി വീണാ ജോർജ്ജ്
കാൽ തെറ്റി പാറക്കൂട്ടത്തിലേക്കാണ് വിദ്യാര്‍ത്ഥി വീണത്. അനന്ത ബാബു അടക്കം കോളനിയില്‍ 72 വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഇവിടെ മൊബൈലിന് റേഞ്ചില്ലാത്തത് നേരത്തെ മാധ്യമങ്ങളിൽ വാര്‍ത്തയായിരുന്നു.
പത്താം ക്ലാസില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കാന്‍ ഇതേ മരത്തിന് മുകളില്‍ കയറിയാണ് അനന്തബാബു പഠിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പ്ലസ് വണ്‍ അലോട്ട്മെന്റ് പരിശോധിക്കാനായിരുന്നു വീണ്ടും മരത്തില്‍ കയറിയത്. വീണ ഉടനെ തന്നെ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും കൂത്തുപറമ്പ് ജനറൽ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വേണ്ടി പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
കൊവിഡ് രോഗികളെ കൊണ്ടു നിറഞ്ഞ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കയില്ലെന്നു പറഞ്ഞ് കുട്ടിയെ തറയില്‍ കിടത്താൻ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായി അനന്തബാബുവിന്റെ അമ്മ പറഞ്ഞു. മകന് നട്ടെല്ലിന് പൊട്ടലുള്ളതിനാല്‍ ഇവർ വിസമ്മതിച്ചതോടെയാണ് ബെഡ് അനുവദിക്കാൻ തയ്യാറായത്.
അനന്തബാബുവിന്റെ കോളനിയില്‍ 110 കുടുംബങ്ങളാണുള്ളത്. കണ്ണവം വനമേഖലയിലെ കുട്ടികള്‍ മൊബൈൽ റെയ്ഞ്ച് കിട്ടാതെ അനുഭവിക്കുന്ന പഠന പ്രതിസന്ധി നേരത്തെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതേ തുടർന്ന് കണ്ണൂർ ജില്ലാ കലക്ടർ ടിവി സുഭാഷിൻ്റെ നേതൃത്വത്തിൽ മൊബൈൽ കമ്പിനി പ്രതിനിധികളുടെ യോഗം വിളിച്ചു മലയോര മേഖലയിൽ പുതിയ ടവർ നിർമിക്കാൻ തീരുമാനിച്ചുവെങ്കിലും നടപ്പിലായില്ലെന്നു പരാതിയുണ്ട്.
സംസ്ഥാനത്തെ രണ്ട് കോടിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്ന് മന്ത്രി വീണാ ജോർജ്ജ്
ജില്ലയിലെ മലയോര പിന്നോക്ക മേഖലകളിലെ ഭൂരിഭാഗം കുട്ടികളും മൊബൈൽ റെയ്ഞ്ചു ലഭിക്കാത്തതിനാൽ കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ്. വിവിധ സംഘടനകളും വ്യക്തികളും പഠനാവശ്യത്തിനായി മൊബൈൽ ഫോണും ടാബ് ലെറ്റും നൽകിയിരുന്നുവെങ്കിലും മലയോരത്ത് റെയ്ഞ്ചില്ലാത്തത് വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസുകളെ പ്രതികൂലമായി ബാധിക്കുകയാണെന്ന് വിദ്യാഭ്യാസ പ്രവർത്തകർ ചൂണ്ടി കാണിക്കുന്നു.
അതിശക്തമായ മഴയ്ക്ക് സാധ്യത ജാഗ്രത പാലിക്കേണ്ട ജില്ലക്കാര്‍ ഇവരാണ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kannur student who climbed a tree to check plus one allotment fell down and seriously injured
Malayalam News from malayalam.samayam.com, TIL Network