ബിപി നിയന്ത്രിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. ഇത് പല തരത്തിലെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഒന്നാണ്. ബിപി പരിശോധന നടത്താനും കൃത്യ സമയമുണ്ട്.
പലരും നിസാരമായി
പലരും നിസാരമായി തള്ളിക്കളയുന്ന പ്രശ്നമാണിത്. എന്നാല്‍ അത്ര നിസാര പ്രശ്നമല്ല, ശ്രദ്ധിച്ചില്ലെങ്കില്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണിത്. ഇത് സ്ട്രോക്ക്, അറ്റാക്ക് തുടങ്ങിയ പല അവസ്ഥകളും വരുത്താം. മരണത്തിന്, ശരീരം തളരുന്നത് എല്ലാം കാരണമാകാം. ഇതിനാല്‍ കാര്യമായ ശ്രദ്ധ വേണമെന്നത് പ്രധാനമാണ്.ബിപി കൂടുന്നത് ആദ്യ ഘട്ടത്തില്‍ കാര്യമായ ലക്ഷണം വരുത്തില്ല. എന്നാല്‍ തലവേദന, കൈകാല്‍ തരിപ്പ്, കണ്ണിന്റെ കാഴ്ച മങ്ങുക, തല ചുറ്റുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ബിപി കൂടുമ്പോള്‍,അതായത് ആദ്യ ഘട്ടം കഴിയുമ്പോള്‍ അനുഭവപ്പെടുന്നവയാണിത്.
ബിപിയ്ക്ക് മരുന്നു കൊടുത്താലും
പലതും ഡോക്ടര്‍ ബിപിയ്ക്ക് മരുന്നു കൊടുത്താലും കഴിയ്ക്കാറില്ല. പറയുന്ന ന്യായം ഒരിക്കല്‍ കഴിച്ചു തുടങ്ങിയാല്‍ ഇത് നിര്‍ത്താന്‍ സാധിയ്ക്കില്ലെന്നതാണ്. ഇതിന്റെ പേരില്‍ ഹൈ ബിപിയുണ്ടായിട്ടു പോലും ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ച് മരുന്നുകള്‍ കഴിയ്ക്കാതെ അപകടത്തില്‍ ചെന്ന് വീഴുന്നവര്‍ ധാരാളമുണ്ട്. പലരും തെറ്റിദ്ധാരണകളുടേയും അബദ്ധധാരണകളുടേയും പുറത്താണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.
ബിപിയ്ക്ക്
ബിപിയ്ക്ക് ഒരിക്കല്‍ മരുന്നു കഴിച്ചാല്‍ സ്ഥിരം കഴിയ്ക്കേണ്ടി വരും എന്നതു പോലെയുളള ധാരണകള്‍ തെറ്റാണ്. ഹൈ ബിപിയെങ്കില്‍ ഇത് സാധാരണ നിലയിലേയ്ക്കു മടങ്ങി വന്ന് ഇതേ രീതിയില്‍ ഇടക്കിടെ ചെക്ക് ചെയ്യുമ്പോഴും നില നില്ക്കുന്നുവെങ്കില് ഇത്തരം മരുന്നിന്റെ ആവശ്യം വരുന്നില്ല. എന്നാലും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മരുന്നു നിര്‍ത്തുക.അല്ലാതെ സ്വയം ചികിത്സ വേണ്ട. പ്രത്യേകിച്ചം ഹൈ ബിപി പ്രശ്നങ്ങള്‍ അടിക്കടിയുള്ളവരെങ്കില്. ബിപി മരുന്നു കഴിയ്ക്കുമ്പോള്‍ ആദ്യം ഛര്‍ദിയ്ക്കാന്‍ വരുന്നതു പോലുളള തോന്നലുകളുണ്ടാകാം. എന്നാല്‍ ശരീരം ഇതുമായി ചേര്‍ന്നു വന്നാല്‍ ഈ പ്രശ്നമില്ലാതാകും.
നോര്‍മല്‍ ബിപി
ഇതു പോലെ 120 വരെയാണ് നോര്‍മല്‍ ബിപിയെന്നു പറയുമെങ്കിലും ഏതാണ്ട് 140 വരെ മരുന്നു കഴിയ്ക്കാതെ കഴിയാം. പക്ഷേ നമ്മുടെ ജീവിത, ഭക്ഷണ ശൈലികളില്‍ മാറ്റം വരുത്തി ബിപി നിയന്ത്രണ വിധേയമാക്കണമെന്നു മാത്രം. 140ല്‍ കൂടുതല്‍ ബിപിയെങ്കില്‍ മരുന്നു കഴിയ്ക്കണ്ട ആവശ്യം വരുന്നു. ഇത് നിയന്ത്രണത്തില്‍ വന്നാല്‍ പിന്നീട് ഡോക്ടറുടെ നിര്‍ദേശ പ്രകാരമേ നിര്ത്താവൂയെന്നതാണ് പ്രധാനം. മാത്രമല്ല, കൃത്യമായി പരിശോധന നടത്തുകയും ചെയ്യുന്നു. കാരണം ബിപി കൂടൂന്നതും അത് നിങ്ങള്‍ അറിയാതിരിയ്്ക്കുന്നതും അതു കൊണ്ടു തന്നെ നിയന്ത്രണമില്ലാതെ വരുന്നതുമെല്ലാം തന്നെ ദോഷങ്ങള്‍ വരുത്തും.
ബിപി
ബിപി നമുക്കു വീട്ടില്‍ തന്നെ ചെക്ക് ചെയ്യാം. ഇതിനായി ഡിജിറ്റല്‍ മെഷീനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ബിപി ചെക്ക് ചെയ്യുമ്പോള്‍ എല്ലായ്പ്പോഴും രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയുളള സമയത്ത് വേണം, ചെയ്യുവാന്‍. ഇത് ഹോസ്പിറ്റലില്‍ ആണെങ്കിലും വീട്ടിലാണെങ്കിലും. അല്ലാതെ ഉച്ച കഴിഞ്ഞുള്ള സമയത്ത് എടുക്കുന്നത് കൃത്യമാകില്ല. ഇതു പോലെ തന്നെ ബിപി മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ ഇത് കൃത്യ സമയത്ത് തന്നെ കഴിയ്ക്കുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : facts about blood pressure medicine
Malayalam News from malayalam.samayam.com, TIL Network