Jibin George | Samayam Malayalam | Updated: Aug 27, 2021, 2:19 PM
മഹാരാഷ്ട്രയിലെ സോളാപൂരിൽ നിന്നുള്ള കർഷകനായ അനിൽ പാട്ടീൽ ആണ് കൃഷിക്ക് പകരമായി കഞ്ചാവ് കൃഷി ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യവുമായി സോളാപൂർ ജില്ലാ ഭരണകൂടത്തെ സമീപിച്ചത്
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- കഞ്ചാവ് കൃഷി ചെയ്യാൻ അനുവദിക്കണമെന്ന് കർഷകൻ.
- ആവശ്യവുമായി എത്തിയത് കർഷകനായ അനിൽ പാട്ടീൽ.
- ജനശ്രദ്ധ നേടാനുള്ള ശ്രമമെന്ന് പോലീസ്.
ആർടി പിസിആർ വേണ്ട? ആഭ്യന്തര യാത്രകൾക്കുള്ള പുതിയ നിർദേശങ്ങളറിയാം, ഇളവുകൾ ആർക്കൊക്കെ
വലിയ തോതിൽ പണമിറക്കി കൃഷി ചെയ്തിട്ടും കാർഷിക ഉൽപന്നങ്ങൾക്ക് കുറഞ്ഞ പൈസയാണ് ലഭിക്കുന്നത്. വരുമാനം കുറഞ്ഞതിനാൽ കൃഷി ചെയ്യുന്നത് ബുദ്ധിമുട്ടായി മാറുകയാണെന്നും അനിൽ പാട്ടീൽ വ്യക്തമാക്കുന്നുണ്ട്.
“ഒരു വിളയും ലാഭകരമായ അവ്സ്ഥയിലല്ല ഉള്ളത്. പഞ്ചസാര ഫാക്ടറികൾക്ക് വിൽക്കുന്ന കരിമ്പിന്റെ കുടിശ്ശിക അടയ്ക്കാനില്ല. എന്നാൽ കഞ്ചാവിന് വലിയ തുക ലഭ്യമാകുന്നുണ്ട്. ഇതിനാൽ തൻ്റെ പേരിലുള്ള രണ്ടേക്കർ കൃഷി ഭൂമിയിൽ കഞ്ചാവ് വളർത്താനുള്ള അനുമതി തരണം. മറുപടി വൈകിയാൽ മൗനം സമ്മതമാണെന്ന് കരുതി കഞ്ചാവ് കൃഷിയിലേക്ക് തിരിയും” – എന്നുമാണ് കഴിഞ്ഞ ബുധനാഴ്ച സോളാപൂർ ജില്ലാ കളക്ടർക്ക് അയച്ച അപേക്ഷയിൽ കർഷകനായ അനിൽ പാട്ടീൽ പറയുന്നുണ്ട്.
നൂറോളം ഭീകരരെ പൂട്ടു തുറന്നുവിട്ട് താലിബാൻ; ഇന്ത്യയിൽ പലയിടത്തും ഭീകരാക്രമണത്തിന് പദ്ധതി
സെപ്റ്റംബർ പതിനഞ്ചിന് മുൻപായി അപേക്ഷയിൽ തീർപ്പ് ഉണ്ടാക്കണമെന്ന് കർഷക് ആവശ്യപ്പെടുന്നുണ്ട്. വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കിൽ കഞ്ചാവ് കൃഷി ചെയ്യാൻ ആരംഭിക്കും. സെപ്റ്റംബർ 16 മുതൽ കഞ്ചാവ് കൃഷി ചെയ്യാനുള്ള നീക്കം ആരംഭിക്കും. അങ്ങനെയുണ്ടായാൽ ഏതെങ്കിലും തരത്തിലുള്ള നടപടികൾ അധികൃതർ സ്വീകരിച്ചാൽ അതിനുള്ള ഉത്തരവാദി ജില്ലാ ഭരണകൂടം മാത്രമായിരിക്കുമെന്നും അനിൽ പാട്ടീൽ ഭീഷണിയായി പറയുന്നുണ്ട്.
അനിൽ പാട്ടീൽ നൽകിയ കത്ത് ജില്ലാ ഭരണകൂടത്തിൽ നിന്നും ലഭിച്ചതായി പോലീസ് വ്യക്തമാക്കുന്നുണ്ട്. കർഷകന്റെ അപേക്ഷ വെറും പബ്ലിസിറ്റി സ്റ്റണ്ട് (ജനശ്രദ്ധ നേടാനുള്ള ശ്രമം) മാത്രമാണെന്ന് മൊഹൊൾ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ അശോക് സയ്കർ പറഞ്ഞതായി ‘ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപേക്ഷയിൽ പറഞ്ഞത് പോലെ അദ്ദേഹം കഞ്ചാവ് കൃഷി ചെയ്യാൻ ആരംഭിക്കുകയാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അശോക് സയ്കർ പറഞ്ഞു.
യുവതി 7 മണിയ്ക്ക് അവിടെ എന്തു ചെയ്യുകയായിരുന്നു? ഇരയെ കുറ്റപ്പെടുത്തി കർണാടക ആഭ്യന്തര മന്ത്രി
അനിൽ പാട്ടീൽ നൽകിയ പരാതിയുടെ പകർപ്പ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. രാജ്യത്ത് കഞ്ചാവ് വളർത്തുന്നത് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സോക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് കഞ്ചാവ് ഇടപാടുകൾ സംബന്ധിച്ച നൂറ് കണക്കിന് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, കർഷകൻ്റെ ആവശ്യത്തെ ജില്ലാ ഭരണകൂടം തള്ളിയ സാഹചര്യത്തിൽ എന്തെങ്കിലും നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. കഞ്ചാവ് കൃഷി ചെയ്താൽ അനിൽ പാട്ടീലിനെതിരെ നടപടി ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയതിനാൽ അപേക്ഷ പോലീസും തള്ളിക്കളഞ്ഞേക്കും. ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല. പോലീസ് സ്വീകരിച്ച നിലപാടിനോട് അനിൽ പാട്ടീൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദേവീദേവന്മാരുടെ ഇരിപ്പിടം; തിരുവല്ലയിൽ സഹസ്രദളപത്മം വിരിഞ്ഞു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : farmer seeks permission to cultivate ganja in solapur in maharashtra
Malayalam News from malayalam.samayam.com, TIL Network