Jibin George | Samayam Malayalam | Updated: Aug 27, 2021, 1:27 PM
കേരളത്തിൻ്റെ കൊവിഡ് പ്രതിരോധം പാളിയെന്ന പ്രതിപക്ഷത്തിൻ്റെ വിമർശനങ്ങൾക്കുള്ള ചുട്ട മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. ‘ചിന്ത’ വാരികയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം
മുഖ്യമന്ത്രി പിണറായി വിജയൻ. Photo: BCCL
ഹൈലൈറ്റ്:
- സംസ്ഥാനത്തെ കൊവിഡ് വർധന.
- പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി.
- ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.
ആർടി പിസിആർ വേണ്ട? ആഭ്യന്തര യാത്രകൾക്കുള്ള പുതിയ നിർദേശങ്ങളറിയാം, ഇളവുകൾ ആർക്കൊക്കെ
കൊവിഡിനെ പ്രതിരോധിക്കാനുള്ള കേരള മോഡൽ തെറ്റാണെന്ന് പറയുന്നവർ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് ഒരാൾക്ക് പോലും ചികിത്സാ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടില്ല. ചികിത്സയെക്കുറിച്ച് ആരും പരാതി പറഞ്ഞട്ടുമില്ല. ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയത്. ഈ പ്രതിസന്ധിഘട്ടങ്ങളിലും സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിൻ്റെ രണ്ടാം തരംഗം അപ്രതീക്ഷിതമായിരുന്നു. മൂന്നാം തരംഗത്തെ നേരിടാൻ സംസ്ഥാനം സജ്ജമാണ്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമം നടത്തുന്നത്. അനാവശ്യ വിമർശനങ്ങൾക്ക് ചെവി കൊടുത്ത് ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല. നാടിന്റെ വികസനത്തോടൊപ്പം മൂന്നാം തരംഗത്തെ നേരിടാനുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും ലേഖനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ഇ ബുൾജെറ്റ് സഹോദരന്മാര്
കേരളത്തിൻ്റെ കൊവിഡ് പ്രതിരോധ മാതൃക തെറ്റാണെന്ന് പറയുന്നവർ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്ന് പറയണം. ഓക്സിജൻ ലഭിക്കാതെ സംസ്ഥാനത്ത് ഒരാൾ പോലും മരിച്ചിട്ടില്ല. കേരളത്തിൽ ആർക്കും ആരോഗ്യസേവങ്ങൾ ലഭ്യമാകാതിരിക്കുകയോ അടിയന്തര ഘട്ടങ്ങളിൽ ആശുപത്രികളിൽ കിടക്ക ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. മൂന്ന് സീറോ പ്രിവലെൻസ് സർവേകളാണ് ഇന്ത്യയിൽ ഇതുവരെ നടത്തപ്പെട്ടത്. മൂന്നിനും ഏറ്റവും കുറവ് ആളുകൾക്ക് രോഗബാധയുണ്ടായെന്ന സംസ്ഥാനമാണ് കേരളം. കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്യുന്നതിൽ കേരളം മാതൃക കാട്ടി. ഒറ്റ തുള്ളി വാക്സിന് പോലും നഷ്ടപ്പെടുത്തിയില്ലെന്ന് മാത്രമല്ല, ഓരോ വയലിലും ശേഷിച്ച ഡോസുകൂടി ഉപയോഗിച്ച് നമ്മള് ജനങ്ങളെ വാക്സിനേറ്റ് ചെയ്തു. അങ്ങനെ ലഭിച്ചതിലുമധികം വാക്സിനുകള്‍ നല്കിയ ഏക സംസ്ഥാനമായി കേരളം മാറിയെന്നും വിമർശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി ലേഖനത്തിലൂടെ മറുപടി പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്നവരാണ് ദുരിതവേളകളിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തപ്പോൾ കോടതിയിൽ പോയത്. എസ് എൽ സി പരീക്ഷ നടത്തിയപ്പൊൾ സർക്കാരിന് ഭ്രാന്താണെന്ന് വിളിച്ച് കൂവുകയും ചെയ്തു. സങ്കുചിത രാഷ്ട്രീയത്തിൻ്റെ ഭൂതക്കണ്ണാടിയിലൂടെയല്ലാതെ കാര്യങ്ങളെ കാണാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നെങ്കിലെന്ന് ജനങ്ങൾ ആശിച്ച സന്ദർഭങ്ങളാണ് അതൊക്കെയെന്നും മുഖ്യമന്ത്രി വിമർശിച്ചു.
സംസ്ഥാനത്തെ രണ്ട് കോടിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്ന് മന്ത്രി വീണാ ജോർജ്ജ്
അതേസമയം, ഉയർന്ന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് കേരളത്തിൽ ആശങ്ക ശക്തമാക്കുന്നത്. ആരോഗ്യവകുപ്പ് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. വ്യാഴാഴ്ച 30,007 പേര്‍ക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,000 കഴിഞ്ഞു. 1,81,209 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
ലഡാക്കിലേക്ക് കാർ യാത്രയുമായി നാല് പെണ്ണുങ്ങൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala cm pinarayi vijayan respond on opposition parties covid-19 criticism
Malayalam News from malayalam.samayam.com, TIL Network