കൊച്ചി: കൊച്ചി ലഹരിക്കടത്ത് കേസില്‍ പ്രതിയെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത കൂട്ടുപ്രതി ഷബ്ന. ലഹരിക്കേസില്‍ തന്നെ കൂടാതെ തയ്ബ എന്നൊരു സ്ത്രീ കൂടി ഉണ്ടായിരുന്നുവെന്ന് പറഞ്ഞ ഷബ്ന എന്തിനാണ് തയ്ബയെ ഒഴിവാക്കിയതെന്നും ചോദിച്ചു. പ്രതികളെ മാധ്യമങ്ങള്‍ക്ക് മുന്പില് ഹാജരാക്കിയപ്പോള്‍ ഷബ്ന എക്സൈസ് ഉദ്യോഗസ്ഥരോട് ഇക്കാര്യം ആരായുന്ന ദ്യശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.
കേസില്‍ രണ്ടുപേരെ ഒഴിവാക്കിയത് സംശയകരമാണെന്നും എക്സൈസിന്റെ നടപടിയില്‍ വലിയ വീഴ്ച ഉണ്ടെന്നും അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. യാതൊരു പരിശോധനയും കൂടാതെയാണ് രണ്ടു പേരെ ഒഴിവാക്കിയതെന്ന് അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ എടുത്ത ചിത്രത്തില്‍ ആറുപേരുണ്ട്. എന്നാല്‍ പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്പില് ഹാജരാക്കിയപ്പോള്‍ അഞ്ചു പേര് മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് എക്സൈസിനെ വെട്ടിലാക്കിയത്. ഇതിന് കൂടുതല്‍ ബലം പകരുന്ന ദ്യശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തയ്ബയോടൊപ്പം കാസര്‍കോട് സ്വദേശി മുഹമ്മദ് ഫൈസലിനെയും ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയ രണ്ടു പേരെയും വിളിച്ച ചോദ്യം ചെയ്യാന്‍ എക്സൈസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ഇപ്പോള്‍ തീരുമാനിച്ചു കഴിഞ്ഞു.
Content Highlights: shabna comes aganist excise for excluding accused thaiba