നിലവില്‍ 345 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ആതിഥേയര്‍ക്കുള്ളത്
ലീഡ്സില്‍: ലോര്‍ഡ്സിലെ പരാജയത്തിന്റെ ക്ഷീണം മൂന്നാം ടെസ്റ്റില്‍ കേവലം രണ്ട് ദിവസം കൊണ്ട് മറികടന്നിരിക്കുകയാണ് ഇംഗ്ലണ്ട്. ആദ്യം ബോളുകൊണ്ട് ഇന്ത്യയെ 78 റണ്‍സിന് പുറത്താക്കി. നിലവില്‍ 345 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ആതിഥേയര്‍ക്കുള്ളത്. അത് നാനൂറിലേക്ക് എത്തിയാല്‍ ഇന്ത്യ ഇന്നിങ്സ് തോല്‍വി വരെ ഭയക്കേണ്ടി വരും.
ഇനിയുള്ള മൂന്ന് ദിവസം ലീഡ്സിലെ മൈതാനത്ത് ഇന്ത്യന്‍ ബാറ്റ്സമാന്‍മാര്‍ക്ക് അതിജീവിക്കാന്‍ സാധിച്ചാല്‍ അത് ചരിത്രത്തിലെ തന്നെ മികച്ച മത്സരമായി കണക്കാക്കേണ്ടി വരും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ ടീം എന്തിനും കെല്‍പ്പുള്ള നിരയായി മാറിക്കഴിഞ്ഞു. ഓസ്ട്രേലിയയില്‍ തോല്‍വിയിലേക്ക് നിങ്ങുമെന്ന് തോന്നിയ നിമിഷത്തില്‍ നിന്ന് സമനില പിടിച്ച് അതിശയിപ്പിച്ച കോഹ്ലിപ്പടയെ എഴുതി തള്ളാനാകില്ല.
മൂന്നാം ദിനം ഇംഗ്ലണ്ടിനെ എത്രയും വേഗം പുറത്താക്കുക എന്നതായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. മറുവശത്ത് ഇംഗ്ലണ്ട് ഇപ്പോള്‍ തന്നെ സുരക്ഷിതമായ നിലയിലാണ്. ഈ മത്സരം ജയിക്കാനായാല്‍ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്താനും ഇംഗ്ലണ്ടിനാകും. 24 റണ്‍സുമായി ക്രെയിഗ് ഓവര്ട്ടണം, ഒലി റോബിന്‍സണുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.
Also Read: India vs England 3rd Test, Day 2: മുന്നില്‍ നിന്ന് റൂട്ട് നയിച്ചു; ലീഡ്സില്‍ ഇംഗ്ലണ്ടിന് മേല്‍കൈ