Sumayya P | Lipi | Updated: Aug 27, 2021, 1:43 PM
മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന തീരുമാനമാണ് ഇപ്പോള്‍ കുവൈറ്റ് സ്വീകരിച്ചിരിക്കുന്നത്.
ഹൈലൈറ്റ്:
- മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ആണ് വിസ പുതുക്കാമെന്ന തീരുമാനത്തില്‍ അധികൃതര്‍ എത്തുന്നത്.`
- 2021 ജനുവരി ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു
60 കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കില്ലെന്ന തീരുമാനം കഴിഞ്ഞ ജനുവരിയില്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരേ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിയമം കര്‍ക്കശമായി നടപ്പിലാക്കിയിരുന്നില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ നിരോധനവും ഇതിന് കാരണമായിരുന്നു.
Also Read: ഖത്തറില്‍ ഫാമിലി വിസിറ്റ് വിസയ്ക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സും മടക്ക ടിക്കറ്റും നിര്‍ബന്ധം
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് 2000 ദിനാര്‍ ഫീസ് ഈടാക്കി വിസ ഓരോ വര്‍ഷത്തേക്ക് പുതുക്കാവുന്നതാണെന്ന ശുപാര്‍ശ മാനവ വിഭവശേഷി അതോറിറ്റി മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടത്. എന്നാല്‍ ഇതിന് മന്ത്രി സഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് ഇവരുടെ വിസ കാലാവധി ആറു മാസത്തേക്ക് നീട്ടാന്‍ തീരുമാനമെടുത്തിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന തീരുമാനമാണിത്.
2020 സെപ്തംബറിലാണ് സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രം യോഗ്യതയുള്ള വിദേശികള്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്. 2021 ജനുവരി ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍ ഇതിനെതിരേ സ്വദേശികളില്‍ നിന്നു തന്നെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിക്കുകായിരുന്നു.
രാജ്യത്തിന്റെ പുരോഗതിയില്‍ ജീവിതത്തിന്റെ സിംഹ ഭാഗവും ചെലവഴിച്ച ആയിരക്കണക്കിന് ആളുകളെയും അവരുടെ കുടുംബാംഗങ്ങളെയും പുറത്താക്കുന്നത് വിവേചനപരവും കുവൈറ്റ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണെന്നായിരുന്നു പ്രതിഷേധകരുടെ വാദം. കലാകാരന്മാരും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ സ്വദേശികളും വിദേശികളുമായ നിരവധി പേര് ഈ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യമായി മുന്നോട്ടുവന്നിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ലഹരിമരുന്നും തോക്കും കൈവശംവച്ചെന്ന് കണ്ടെത്തി ഒരു പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് കിലോ ഹാഷിഷുമായാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അടുത്ത് നിന്ന് ലൈസന്‍സില്ലാത്ത ഒരു തോക്കും വലിയ അളവില്‍ വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഒരു കിലോ ഹെറോയിനും ലഹരി പദാര്‍ത്ഥവും കൈവശം വച്ച മറ്റൊരു പ്രവാസിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പോലീസ് കൈമാറി.
കൊവിഡ് മുന്നണി പേരാളികള്‍ ആയ ആരോഗ്യപ്രവര്‍ത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പറഞ്ഞു. സ്വന്തം ജീവന് പണയംവെച്ച് അവര്‍ ചെയ്ത സേവനങ്ങള്‍ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയിരകണക്കിന് പേരുടെ ജീവന് രക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന അവരെ നമ്മള് കാണാതെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് വന്നവരെ ചികിത്സിക്കുന്നതില്‍ മാത്രമല്ല അവര്‍ക്ക് വേണ്ട ബോധവത്കരണം നടത്തുന്നതിലും നടത്തുന്നതിലും നഴ്സുമാര്‍ തങ്ങളുടെ കടമ കൃത്യമായി
35% രോഗബാധ വീടുകളില്‍ നിന്ന് ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : expats over 60 will be able to renew residence permit for 6 month
Malayalam News from malayalam.samayam.com, TIL Network