വാഹനത്തിൻ്റെ അടിയിൽ പ്രത്യേകം സജ്ജീകരിച്ച അറകളിലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി എത്തിിയയാളെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതീകാത്മക ചിത്രം Photo: TNN
ഹൈലൈറ്റ്:
- പിടിയിലായവര്‍ മാഫിയയിലെ പ്രധാന കണ്ണികള്‍
- വാഹനം കുടുങ്ങിയത് പരിശോധനയ്ക്കിടെ
- പ്രതി പഞ്ചാബ് സ്വദേശി
പഞ്ചാബ് രജിസ്ട്രേഷനിലുള്ള വാഹനത്തിലായിരുന്നു മയക്കുമരുന്നത് ടക്കിയത്. സംഭവത്തിൽ സോനു എന്നറിയപ്പെടുന്ന രഞ്ജിത് സിങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാറിൻ്റെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ ഉണ്ടായിരുന്നത്. പഞ്ച്ഗ്രയൻ ബോര്‍ഡര്‍ ഔട്ട്പോസ്റ്റിൽ പാകിസ്ഥാനിൽ നിന്നെത്തുന്ന നിരോധിത വസ്തുക്കള്‍ക്കു വേണ്ടിയുള്ള തെരച്ചിലിനടയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മൊത്തം 39 പാക്കറ്റുകളിലായാണ് മയക്കുമരുന്ന് ഉണ്ടായിരുന്നത്.
അറസ്റ്റിലായ രഞ്ജിത് സിങ് ഷഹീദ് ഉദ്ധം സിങ് കോളനി സ്വദേശിയാണെന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള ടൈംസ് നൗ റിപ്പോര്‍ട്ടിൽ പറയുന്നത്. മയക്കുമരുന്ന് കടത്താനായി മാത്രം വാഹനത്തിൽ പ്രത്യേകം രണ്ട് അറകള്‍ സജ്ജീകരിച്ചിരുന്നുവെന്നും ഇവ വാഹനത്തിൻ്റെ അടിഭാഗത്ത് ഘടിപ്പിച്ച നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസ് പരിശോധനയിൽ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കാത്ത തരത്തിലായിരുന്നു ഇവയുടെ സ്ഥാനം.
പഠാൻകോട്ട് വഴി അമൃത്സറിലേയ്ക്ക് മയക്കുമരുന്ന് കൊണ്ടുവരുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയതെന്ന് ഇന്ത്യൻ എക്സ്പ്രസി റിപ്പോര്‍ട്ട് ചെയ്തു. അമൃത്സര്‍ എസ്എസ്പി ഗുൽനീത് സിങ് ഖുറാനയുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് ഓപ്പറേഷൻ നടത്തിയത്. എ എസ് പിമാരായാ മജിത അഭിമന്യൂ റാണ, അമൃത്സര്‍ റൂറൽ പോലീസ് ഡിഎസ്പി ഡിറ്റക്ടീവ് ഗുരീന്ദര്‍ പാൽ നാഗ്ര എന്നിവരാണ് ഓപ്പറേഷനു നേതൃത്വം നല്‍കിയത്.
Also Read: നൂറോളം ഭീകരരെ പൂട്ടു തുറന്നുവിട്ട് താലിബാൻ; ഇന്ത്യയിൽ പലയിടത്തും ഭീകരാക്രമണത്തിന് പദ്ധതി
മധോപൂരിൽ വെച്ച് രഞ്ജിത് സിങ് ഓടിച്ചു കൊണ്ടുവന്ന ഇന്നോവ വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 16.87 കിലോഗ്രാം വരുന്ന ഹെറോയിൻ 16 പാക്കറ്റുകളിലായാണ് സൂക്ഷിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് പിടിയിലായ ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങള്‍ വ്യക്തമായത്. ജമ്മു കശ്മീരിലെ നൗഷേര പ്രദേശത്തു വെച്ചാണ് മയക്കുമരുന്ന് പാക്കറ്റുകളിലാക്കി വാഹനത്തിൽ കയറ്റിയതെന്നും റാണ എന്നറിയപ്പെടുന്ന രഞ്ജിത് സിങ്, ലഡു എന്ന മൽകീത് സിങ് എന്നിവരുടെ നിര്‍ദേശപ്രകാരമാണ് മയക്കുമരുന്ന് കടത്തിയതെന്നും ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തി. റാണ മയക്കുമരുന്ന് മാഫിയയിലെ പ്രധാനകണ്ണിയാണെന്നാണ് പോലീസ് കരുതുന്നത്. ഇരുവരെയും അറസ്റ്റ് ചെയ്ത് പോലീസ് ജയിലിലാക്കിയിട്ടുണ്ട്.
രണ്ട് ദിവസം മുൻപ് ലുധിയാനയിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് പിടികൂടിയിരന്നു. വ്യാഴാഴ്ച രാത്രിയിലാണ് രണ്ട് പേരെ ലുധിയാന പോലീസ് അറസ്ററ് ചെയ്തത്. നഗരത്തിലെ ഒരു ജിമ്മും ഫുഡ് സപ്ലിമെൻ്റുകള്‍ വിൽക്കുന്ന കടയും കേന്ദ്രീകരിച്ചായിരുന്നു ഈ സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഇവരിൽ നിന്ന് 26.5 കോടി രൂപ വിലവരുന്ന മയക്കുമരുന്നകുള് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 5.3 കിലോഗ്രാം ഹെറോയിൻ, ഒരു മഹീന്ദ്ര ബൊലേറെ എസ്യുവി, 2.1 ലക്ഷം രൂപ എന്നിവയാണ് ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തത്. ജഗ്ജീത് സിങ്, ഹര്‍മീന്ദര്‍ സിങ് എന്നിവരാണ് അറസ്റ്റിലായത്.
ലഡാക്കിലേക്ക് കാർ യാത്രയുമായി നാല് പെണ്ണുങ്ങൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : police arrests driver after heroin smuggled from jammu kashmir seized by punjab police
Malayalam News from malayalam.samayam.com, TIL Network