വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. അടുത്ത മാസം മുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കാമെന്നാണ് സമിതിയുടെ നിർദേശം.
പ്രതീകാത്മക ചിത്രം. PHOTO: TOI
ഹൈലൈറ്റ്:
- ഡൽഹിയിൽ സ്കൂളുകള്‍ തുറക്കുന്നു
- ആദ്യഘട്ടം സെപ്റ്റംബര്‍ 1 മുതല്‍
- രണ്ടാംഘട്ടം സെപ്റ്റംബര്‍ എട്ട് മുതൽ
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. അടുത്ത മാസം മുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കാമെന്നാണ് വിദഗ്ധ സമിതി നിർദേശിച്ചിരുന്നത്. ബുധനാഴ്ചയാണ് സമിതി സർക്കാരിന് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. രക്ഷിതാക്കളുടെ തീരുമാനമനുസരിച്ച് കുട്ടികളെ സ്കൂളിൽ വിടുകയോ, ഓൺലൈൻ ക്ലാസ് തെരഞ്ഞെടുക്കുകയോ ചെയ്യാമെന്നായിരുന്നു സമിതി നിർദേശിച്ചിരുന്നത്.
Also Read : വീണ്ടും ഉയര്‍ന്ന് കൊവിഡ് കണക്കുകള്‍; രാജ്യത്ത് 44,658 രോഗബാധിതർ കൂടി, 496 മരണം; പകുതിയിലധികം കേസുകളും കേരളത്തിൽ
കഴിഞ്ഞ വർഷം രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡൽഹിയിലും സ്കൂളുകൾ അടച്ചിട്ടത്. പിന്നീട് കൊവിഡ് കേസുകൾ കുറഞ്ഞതോടെ വിവിധ സംസ്ഥാനങ്ങൾ സ്കൂൾ തുറത്തുപോലെ കഴിഞ്ഞ ജനുവരിയില്‍ ഡൽഹിയും 9- 12 ക്ലാസുകള്‍ ആരംഭിച്ചിരുന്നു. എന്നാൽ വീണ്ടും കൊവിഡ് വ്യാപിച്ചതോടെ ക്ലാസുകള്‍ നിര്‍ത്തിവെയ്ക്കുക ആയിരുന്നു.
ഡൽഹിയിൽ നിലവിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണ്. കഴിഞ്ഞദിവസം 45 കൊവിഡ് കേസുകൾ മാത്രമായിരുന്നു രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മരണങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. കൊവിഡ് രണ്ടാം തരംഗം ഗുരുതരമായി ബാധിച്ച സംസ്ഥാനമായിരുന്നു ഡൽഹി. എന്നാൽ പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാവുകയായിരുന്നു.
Also Read : ‘വിചിത്ര ലൈംഗികബന്ധമെന്ന് യുവതി’; ബലാത്സംഗ പരാതിയിൽ ഭർത്താവിനെ വെറുതെ വിട്ട് ചത്തീസ്ഗഡ് ഹൈക്കോടതി
അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ്-19 കേസുകളിൽ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് പുതിയതായി 44,658 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിലണ് ഉയര്‍ന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്.
Also Read : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച വരെ കനത്ത മഴ തുടരും, ഓറഞ്ച് യെല്ലോ അലേർട്ട്
രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,26,03,188 കോടി ആയി ഉയർന്നു. രാജ്യത്ത് പുതിയതായി 496 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,36,861 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,988 പേർ കൊവിഡ് മുക്തി നേടി. ഇതോടെ 3,18,21,428 പേർ ഇതുവരെ കൊവിഡ് മുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 3,44,899 സജീവ കേസുകളാണ് നിലവിലുള്ളത്.
സുരക്ഷിതമായ ജൈവ പച്ചക്കറി ഉണ്ടാക്കാം, കീടരോഗബാധ നിയന്ത്രണ ഉപാധികള്‍ ഇവിടെ റെഡി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : schools in delhi to reopen in a phased manner classes for class 9th to 12th will begin from september 1st
Malayalam News from malayalam.samayam.com, TIL Network