Jibin George | Samayam Malayalam | Updated: Aug 27, 2021, 5:37 PM
മുഹമ്മദ് റിയാസിനെ പോലൊരു മന്ത്രിയെ കിട്ടിയത് അഭിമാനമായി തോന്നുന്നുവെന്ന് ആർ എം പി നേതാവും വടകര എംഎൽഎയുമായ കെ കെ രമ. പൊതുവേദിയിൽ വെച്ചായിരുന്നു മന്ത്രിയെ എംഎൽഎ അഭിനന്ദിച്ചത്
മന്ത്രി മുഹമ്മദ് റിയാസ്, കെ കെ രമ. Photo: Facebook
ഹൈലൈറ്റ്:
- മുഹമ്മദ് റിയാസിനെ പ്രശംസിച്ച് കെ കെ രമ.
- ഇങ്ങനെയൊരു മന്ത്രിയെ ലഭിച്ചത് അഭിമാനം.
- മന്ത്രി കാര്യങ്ങൾ വളരെ പോസിറ്റീവായി കാണുന്നു.
എംഎൽഎ കാര്യങ്ങൾ വളരെ പോസിറ്റീവായി കാണുന്ന മന്ത്രിയാണ് റിയാസെന്നും അവർ പറഞ്ഞു.
ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ; നിർദേശങ്ങൾ ഇങ്ങനെ, ആവശ്യ സർവീസുകൾ പ്രവർത്തിക്കും
മുഹമ്മദ് റിയാസിനെ പോലൊരു മന്ത്രിയെ കിട്ടിയത് അഭിമാനമായി തോന്നുന്നുവെന്ന് രമ പറഞ്ഞു. “ഇക്കുറി നമുക്ക് കിട്ടിയ ഒരു സൗഭാഗ്യം നമ്മുടെ പൊതുമരാമത്ത് – ടൂറിസം മിനിസ്റ്റർ നമ്മൾ പറയുന്ന വിഷയം വളരെ ശ്രദ്ധയോടെ കേൾക്കുകയും പോസിറ്റിവായി പ്രതികരിക്കുകയും ചെയ്യും എന്നതാണ്. കാര്യങ്ങൾ നടത്താൻ വേണ്ടി തയ്യാറാകുകയും ചെയ്യും. വടകരയിൽ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഭയിലും നേരിട്ടും അദ്ദേഹത്തോട് പറഞ്ഞിരുന്നു. വളരെ പോസിറ്റീവായിട്ടാണ് ആവശ്യങ്ങളോട് മന്ത്രി പ്രതികരിച്ചത്” – എന്നും എംഎൽഎ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങളിൽ ചെയ്യാമെന്ന ഉറപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നും ലഭിച്ചു. നമ്മളെ സംബന്ധിച്ച് ഇത് വലിയ ആവേശമുണ്ടാക്കുന്ന ഒന്നാണെന്നും കെ കെ രമ വ്യക്തമാക്കി. വിവിധ വിഷയങ്ങളിൽ സിപിഎമ്മിനെയും എൽഡിഎഫ് സർക്കാരിനെയും വിമർശിക്കുന്നതിനിടെയാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പൊതുവേദിയിൽ വെച്ച് അവർ അഭിനന്ദിച്ചത്.
കുർബാന പരിഷ്കരണത്തിൽ നിന്ന് പിന്നോട്ടില്ല; എതിർപ്പുകൾ തള്ളി സിനഡ്; പുതിയ രീതി ഡിസംബർ മുതൽ
സ്വർണക്കടത്ത് വിഷയത്തിലടക്കം സിപിഎമ്മിനെ രൂക്ഷമായ ഭാഷയിൽ രമ വിമർശിച്ചിരുന്നു. “യുവാക്കളെ സിപിഎം സ്വർണ്ണക്കടത്തിന് ഉപയോഗിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ അർജുൻ റെഡ് വോളന്റിയർ ആയത് എങ്ങനെയാണ്. കൃത്യമായ പരിശീലനം നൽകി പാർട്ടി തീരുമാനിക്കുന്ന ആളുകളെയാണ് റെഡ് വോളന്റിയർ ആക്കുന്നത്. ഇത്തരം ആളുകൾ നേതൃത്വ സ്ഥാനത്ത് എത്തുന്നത് എങ്ങനെയാണ്. ചെറുപ്പക്കാർ ക്രമിനിൽ സംഘത്തിന്റെ ഭാഗമാകുന്നത് നിസാരമായി കാണാൻ സാധിക്കില്ല” – എന്നും അവർ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ടി പി ചന്ദ്രശേഖരൻ്റെ പത്നി കെകെ യുഡിഎഫ് പിന്തുണയോടെ വടകര നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ടി പി വധം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സിപിഎം ശക്തികേന്ദ്രത്തിൽ കെകെ രമ വിജയിച്ചത്.
സിപിഎം വിട്ട് റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാൻ മുൻകൈയെടുത്ത ടി പി ചന്ദ്രശേഖരൻ 2012 മേയ് 4നാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വിയോജിപ്പുകളെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട ടിപി 2009ലായിരുന്നു ആര്‍എംപി രൂപീകരിച്ചത്. വടകരയ്ക്കു സമീപം വള്ളിക്കാവിൽ വെച്ചു നടന്ന കൊലപാതവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നത്. സിപിഎം നേതാക്കളാണ് കേസിലെ പ്രതികളും.
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച വരെ കനത്ത മഴ തുടരും, ഓറഞ്ച് യെല്ലോ അലേർട്ട്
ടി പി ചന്ദ്രശേഖരൻ – രമ ദമ്പതികളുടെ മകനെതിരെ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. രമയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് ലഭിച്ചത്. ഇതു സംബന്ധിച്ച് ആര്‍എംപി നേതാവ് എൻ വേണു എസ്പിയ്ക്ക് പരാതി നല്‍കിയിരുന്നു. മകൻ അഭിനന്ദ് ചന്ദ്രശേഖരനെയും ആര്‍എംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിനെയും വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടിപിയെ വധിക്കാനുള്ള കാരണം മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാത്തതാണെന്നു കത്തിൽ പറയുന്നു. സിപിഎം നേതാവ് എ എൻ ഷംസീറിനെതിരെ ചാനൽ ചര്‍ച്ചയിൽ ഒന്നും സംസാരിക്കരുതെന്നും ഭീഷണിയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സുരക്ഷിതമായ ജൈവ പച്ചക്കറി ഉണ്ടാക്കാം, കീടരോഗബാധ നിയന്ത്രണ ഉപാധികള്‍ ഇവിടെ റെഡി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : vadakara mla kk rema about minister mohammed riyas
Malayalam News from malayalam.samayam.com, TIL Network