കോഴിക്കോട്: ഹരിത-എംഎസ്എഫ് വിവാദത്തില്‍ ചോദ്യത്തോട് പ്രകോപിതനായി പി.എം.എ സലാം. ഹരിത വിഷയത്തില്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനോട് ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ പി.എം.എ സലാം മാധ്യമങ്ങള്ക്കെതിരേ തിരിഞ്ഞു.
ഹരിതയുടെ പുറകെ നടക്കാന്‍ നാണമില്ലേയെന്നും വിഷയം ഇനി ചര്‍ച്ചയ്ക്കേ വരില്ലെന്നും പി.എം.എ സലാം പറഞ്ഞു. പാര്‍ട്ടിക്ക് നിരവധി കാര്യങ്ങള്‍ നോക്കാനുണ്ട്. ഇതിന് പുറകെ മാത്രം പോയാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ലീഗ് ഹൗസില്‍ ഉപസമിതി യോഗത്തിനെത്തിയതായിരുന്നു പി.എം.എ സലാം. ഹരിത വിഷയം പാര്‍ട്ടിയുടേതാണ്. അത് പാര്‍ട്ടി നോക്കിക്കൊള്ളും. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് നിങ്ങളാണ് പറയുന്നത്. പാര്‍ട്ടിക്ക് മുന്നില്‍ അങ്ങനെയൊരു പ്രശ്നമില്ലെന്നും പി.എം.എ സലാം പറഞ്ഞു.