Jibin George | Samayam Malayalam | Updated: Aug 28, 2021, 1:37 PM
വൈകീട്ട് 6.30ന് ശേഷം പെൺകുട്ടികൾ പുറത്തിറങ്ങരുതെന്ന നിർദേശമാണ് സർവ്വകലാശാല നൽകുന്നത്. പോലീസിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ ആശങ്കയെ തുടർന്നാണ് ഇത്തരമൊരു തീരുമാനം എന്നാണ് അധികൃതർ പറയുന്നത്
മൈസൂർ സർവ്വകലാശാല. Photo: TOI
ഹൈലൈറ്റ്:
- മൈസൂരു കൂട്ടബലാത്സംഗ കേസ്.
- വിവാദ സർക്കുലറുമായി മൈസൂരു സർവ്വകലാശാല.
- വൈകീട്ട് പെൺകുട്ടികൾ പുറത്തിറങ്ങരുതെന്നാണ് നിർദേശം.
മൈസൂരു കൂട്ടബലാത്സംഗം: നാലു പ്രതികള്‍ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റിൽ
പെൺകുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് സർവ്വകലാശാല രജിസ്റ്റാർ ഓർഡറിൽ വ്യക്തമാക്കുന്നത്. “വൈകീട്ട് 6.30ന് ശേഷം പെൺകുട്ടികൾ പെൺകുട്ടികൾ പുറത്തിറങ്ങരുത്. കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെൺകുട്ടികൾ പോകാൻ പാടില്ല. വൈകീട്ട് ആറ് മണി മുതൽ 9 മണിവരെ ഈ പ്രദേശത്ത് സെക്യൂരിറ്റി ജീവനക്കാർ നിരീക്ഷണവും പരിശോധനയും ശക്തമാക്കണം” – എന്നും സർക്കുലറിൽ പറയുന്നുണ്ട്.
സർക്കുലർ വിവാദമായതോടെ പ്രതികരണവുമായി സർവകലാശാല രംഗത്തുവന്നു. “ആളൊഴിഞ്ഞ പ്രദേശങ്ങളിലെ ഈ കാമ്പസുകളിലെ വിദ്യാർഥിനികൾ സുരക്ഷയിൽ പോലീസിൻ്റെ ഭാഗത്ത് നിന്നും ആശങ്കയും ആകുലതും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സർക്കുലർ പുറത്തിറക്കാൻ തീരുമാനിച്ചത്. ജനവാസമില്ലാത്ത ഈ പ്രദേശങ്ങളിൽ പെൺകുട്ടികൾ ഒറ്റയ്ക്ക് പോകരുതെന്നാണ് ഉദ്ദേശിച്ചത്” – എന്ന് കോളേജ് വൈസ് ചാൻസലർ വ്യക്തമാക്കി. അതേസമയം, സർക്കുലറിൽ ആൺകുട്ടികളെ സംബന്ധിച്ച നിർദേശങ്ങളൊന്നുമില്ല.
മൈസൂരു പീഡനം: പ്രതികളെ ഹൈദരാബാദ് മാതൃകയിൽ വെടിവെച്ചു കൊല്ലണം; വിവാദപ്രസ്താവനയുമായി കുമാരസ്വാമി
വൈകീട്ട് 6.30വരെ മാനസ ഗംഗോത്രി പ്രദേശത്ത് പെൺകുട്ടികൾ ഒറ്റയ്ക്ക് പോകുന്നത് അധികൃതർ വിലക്കിയിരിക്കുന്നു. സുഹൃത്തിനൊപ്പം ബൈക്കിൽ എത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലു പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തതായുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. തമിഴ്നാട്ടിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. യുവതിയുടെ ആരോഗ്യനിലയിൽ ചെറിയ പുരോഗതിയുണ്ട്. ഇതുവരെ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോദസഞ്ചാരകേന്ദ്രമായ ചാമുണ്ഡിയിൽ സുഹൃത്തിനൊപ്പമെത്തിയ യുവതി ക്രൂരമായി ആക്രമിക്കപപെട്ടത്. മലയടിവാരത്തെ പാറക്കെട്ടിൽ സുഹൃത്തിനൊപ്പം ഇരുന്നു സംസാരിക്കുകയായിരുന്ന യുവതിയെ ആറംഗ സംഘം കൂട്ടലബലാത്സംഗം ചെയ്യുകയായിരുന്നു.
പ്രതികൾ പീഡനദൃശ്യങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയതായും ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ പണം ആവശ്യപ്പെട്ടതായും യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ക്രൂരമര്‍ദ്ദനത്തിന് ഇരയായ യുവതിയുടെ സുഹൃത്തിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. മൊബൈൽ ഫോൺ സിഗ്നലുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സംഭവദിവസം പുറത്തു നിന്നുള്ള ചിലര്‍ എവിടെയെത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. യുവതിയുടെ സുഹൃത്തിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേരളത്തിലേയ്ക്കും തമിഴ്നാട്ടിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
‘കൃഷികൊണ്ട് ജീവിക്കാനാകുന്നില്ല, കഞ്ചാവ് വളർത്താൻ അനുവദിക്കണം’; അനുമതി തേടി കർഷകൻ
പരിസരത്ത് ഈ സമയം ഉണ്ടായിരുന്ന 20 സിം കാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിലെ ആറു നമ്പറുകള്‍ യുവതി പഠിക്കുന്ന കോളേജിലെ വിദ്യാര്ഥികളുടേതാണെന്നു കണ്ടെത്തി. ഇതിൽ മൂന്ന് സിം കാര്‍ഡുകള്‍ തമിഴ്നാട്ടിലും ഒരു സിം കാര്‍ഡ് കേരളത്തിലും രജിസ്റ്റര്‍ ചെയ്തതായിരുന്നു. ഈ വിദ്യാര്‍ഥികള്‍ പിറ്റേ ദിവസത്തെ പരീക്ഷ എഴുതിയിരുന്നില്ലെന്നും കണ്ടെത്തി. ഇതോടെയാണ് അയൽസംസ്ഥാനങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
പ്രതിദിനം ഒരു കോടി വാക്സിൻ വിതരണം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : university of mysore bars movement of women of students after six pm
Malayalam News from malayalam.samayam.com, TIL Network