Jibin George | Samayam Malayalam | Updated: Aug 28, 2021, 12:40 PM
കുർബാന ഏകീകരണം സംബന്ധിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിക്കാനിരിക്കെയാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ എതിർപ്പുമായി രംഗത്തുവന്നത്
പ്രതീകാത്മക ചിത്രം. Photo: ANI
ഹൈലൈറ്റ്:
- കുർബാന ഏകീകരിക്കാനുള്ള തീരുമാനം.
- സിനഡ് തീരുമാനം അംഗീകരിക്കില്ലെന്ന് അതിരൂപതകൾ.
- എതിർപ്പറിയിച്ചത് എറണാകുളം അങ്കമാലി അതിരൂപതകൾ.
കുർബാന പരിഷ്കരണത്തിൽ നിന്ന് പിന്നോട്ടില്ല; എതിർപ്പുകൾ തള്ളി സിനഡ്; പുതിയ രീതി ഡിസംബർ മുതൽ
കുർബാന ഏകീകരണം സംബന്ധിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിക്കാനിരിക്കെയാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ എതിർപ്പ് രൂക്ഷമാക്കുന്നത്. മാർപാപ്പയുടെ നിർദേശം അംഗീകരിക്കാനും നടപ്പിലാക്കാനുമുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്ന് വ്യക്തമാക്കുന്ന ഇടയലേഖനത്തിൽ അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഒത്തൊരുമ ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മാർപാപ്പയുടെ നിർദേശം മറികടന്ന് തീരുമാനങ്ങളിലേക്ക് കടക്കാൻ അതിരൂപതാ മെത്രാൻമാര്ക്ക് അധികാരം ഇല്ലെന്നും ഇടയലേഖനം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒരു ആശയത്തിൻ്റെ വിജയമോ പരാജയമോ ആയി കുർബാന ഏകീകരണത്തെയും ഇതുസംബന്ധിച്ച തീരുമാനത്തെയും കാണാൻ പാടില്ലെന്നും ഇടയലേഖനം പറയുന്നുണ്ട്. എന്നാൽ സിനഡിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ തീരുമാനത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന വാദമാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ ഉന്നയിക്കുന്നത്. ഒരു വിഭാഗം വിശ്വാസികളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.
തൃക്കാക്കര പണക്കിഴി വിവാദം: രാത്രി വൈകിയും വിജിലൻസ് പരിശോധന, ദൃശ്യങ്ങള്‍ പിടിച്ചെടുത്തു, ഓഫീസ് പൂട്ടി സ്ഥലം വിട്ട് നഗരസഭാധ്യക്ഷ
എതിർപ്പുകൾ ശക്തമാണെങ്കിലും നവംബർ 28 മുതൽ പുതിയ ആരാധനാക്രമം നടപ്പില്‍ വരുമെന്നാണ് സിനഡ് വ്യക്തമാക്കുന്നത്. കുർബാനയിലെ രീതികൾ ഏകീകരിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശം നടപ്പിലാക്കണമെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോ പോൾ ദോ ജിറേലി വ്യക്തമാക്കിയിരുന്നു. എന്നാൽ അമ്പത് വർഷമായി തുടരുന്ന രീതികൾ തുടർന്നും പിന്തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൈദികർ മാർപാപ്പയ്ക്ക് കത്തയച്ചിരുന്നു.
കുർബാനയിലെ രീതികൾ ഏകീകരിക്കണമെന്ന നിർദേശത്തിൽ എതിർപ്പ് വ്യക്തമാക്കി എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികർ മാർപാപ്പയ്ക്ക് കത്ത് എഴുതിയിരുന്നു. മാർപാപ്പയ്ക്ക് അയച്ച കത്തിൽ അതിരൂപതയിൽപ്പെട്ട 466 വൈദികർ ഒപ്പിട്ടു. ഇന്ത്യയിലെ പൗരസ്ത്യ സഭയുടെയും അപ്പോസ്തോലിക് നൂൺസിയോയുടെയും പ്രിഫെക്റ്റിനും മെമ്മോറാണ്ടം അയച്ചിട്ടുണ്ട്. ഏകീകരണ രീതി നിർബന്ധിച്ച് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ സഭയുടെ ഐക്യത്തെ ബാധിക്കുമെന്ന് വൈദികർ വിലയിരുത്തുന്നുണ്ട്.
‘ഇങ്ങനെയൊരു മന്ത്രി നമ്മുടെ അഭിമാനവും സൗഭാഗ്യവും’; മുഹമ്മദ് റിയാസിനെ പ്രശംസിച്ച് കെ കെ രമ
സീറോ മലബാർ സഭയുടെ കുർബാന ആചരണത്തിൽ വിവിധ സ്ഥലങ്ങളിൽ പല രീതിയിലുള്ള രീതികളാണ് പിന്തുടരുന്നത്. വിശ്വാസികളെ അഭിമുഖീകരിച്ചും ബലിപീഠത്തെ അഭിമുഖീകരിച്ചുമാണ് കുർബാനയിലെ ഭാഗങ്ങൾ ചൊല്ലുന്നത്. എന്നാൽ, കുർബാനയുടെ ആദ്യഭാഗം ജനങ്ങൾ അഭിമുഖമായും പ്രധാന ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് വത്തിക്കാൻ നൽകിയിരിക്കുന്ന നിർദേശം. മാർപാപ്പ നൽകിയിരിക്കുന്ന ഈ നിർദേശത്തിനെതിരെയാണ് ഒരു വിഭാഗം വൈദികർ രംഗത്തുവന്നിരിക്കുന്നത്. എറണാകുളം – അങ്കമാലി അതിരൂപതയടക്കം ആറ് അതിരൂപതകളിൽ ജനാഭിമുഖമായിട്ടാണ് കുർബാന നടത്തുന്നത്.
അതേസമയം, സിനഡ് ഇപ്പോൾ ചർച്ച ചെയ്യേണ്ടത് കുർബാനയുടെ ഏകീകരണമല്ലെന്നും വിവാദ ഭൂമി ഇടപാടിലെ അഴിമതിയാണെന്നും എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രം സത്യദീപം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചിലർ നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാട് കാരണം ആദായ നികുതി വകുപ്പിന് പിഴയായി നൽകേണ്ടി വന്നത് 5.84 കോടി രൂപയാണെന്നും സത്യദീപം കുറ്റപ്പെടുത്തിയിരുന്നു.
പ്രതിദിനം ഒരു കോടി വാക്സിൻ വിതരണം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : uniform holy mass celebration order controversy in syro malabar church synod
Malayalam News from malayalam.samayam.com, TIL Network