Ken Sunny | Samayam Malayalam | Updated: Aug 28, 2021, 2:31 PM
തൊഴിൽ രഹിതൻ എന്ന നിലയിൽ നിന്നും വെറും ഒന്നര വർഷം കൊണ്ടാണ് കോടികൾ സമ്പാദിക്കുന്ന ടിക് ടോക് സ്റ്റാറായി ഖാബി വളർന്നത്. ലളിതമായ ജോലികൾ അകാരണമായി സങ്കീർണ്ണമാക്കുന്ന ആളുകളെ പരിഹസിക്കുന്ന വിഡിയോകളിലൂടെയാണ് ഖാബി വളർന്നത്.
PC:instagram/ khaby00
ഹൈലൈറ്റ്:
- ഖാബി ലൈയിം എന്ന പേരിൽ ടിക് ടോക്കിൽ പ്രശസ്തനായ ഈ 21കാരന്റെ വീഡിയോ ഏതെങ്കിലുമൊരു സമൂഹ മാധ്യമങ്ങളിൽ നിങ്ങൾ സജീവമാണെങ്കിൽ തീർച്ചയായും കണ്ടിരിക്കും.
- കഴിഞ്ഞ വർഷം മാർച്ച് 15നാണ് ടിക് ടോക്കിൽ തന്റെ ആദ്യ വീഡിയോ ഖാബി പോസ്റ്റ് ചെയ്തത്.
- നിലവിൽ 107.1 മില്യൺ ഫോളോവേഴ്സുമായി ടിക് ടോക്കിൽ ഏറ്റവും അധികം ഫോളോവെഴ്സുള്ള രണ്ടാമത്തെ വ്യക്തിയാണ് ഖാബി.
ഖാബി ലൈയിം എന്ന പേരിൽ ടിക് ടോക്കിൽ പ്രശസ്തനായ ഈ 21കാരന്റെ വീഡിയോ ഏതെങ്കിലുമൊരു സമൂഹ മാധ്യമങ്ങളിൽ നിങ്ങൾ സജീവമാണെങ്കിൽ തീർച്ചയായും കണ്ടിരിക്കും. സെനഗലിൽ ജനിച്ച് ഇറ്റലിയിൽ സ്ഥിരതാമസക്കാരനായ ഖാബിയുടെ ജോലി കഴിഞ്ഞ വർഷം കൊറോണ വൈറസിന്റെ വരവോടെ നഷ്ടപ്പെട്ടു. ബോറടിച്ചിരുന്ന ഖാബി കഴിഞ്ഞ വർഷം മാർച്ച് 15ന് ടിക് ടോക്കിൽ തന്റെ ആദ്യ വീഡിയോ പോസ്റ്റ് ചെയ്തു. ഓരോ ആൾക്കാർ എങ്ങനെയാണ് ഹാൻഡ് സാനിറ്റൈസ് ചെയ്യുന്നത് എന്നായിരുന്നു രസകരമായ വീഡിയോ. തരക്കേടില്ലാതെ പ്രതികരണം ലഭിച്ചതോടെ ഇത്തത്തിലുള്ള വീഡിയോയുമായി ഒരു വർഷത്തോളം മുന്നോട്ട് പോയി. അതിനിടെ 1 മില്യൺ ഫോളോവെഴ്സും ഖാബി നേടി.
വിശ്വസിച്ചാലും ഇല്ലെങ്കിലും! കീഴ്ശ്വാസം വിറ്റ് ലഷ് നേടുന്നത് ലക്ഷങ്ങൾ
പിന്നീടാണ് ഖാബിയെ ലോകപ്രശസ്തനാക്കിയ റിയാക്ഷൻ വീഡിയോ പോസ്റ്റ് ചെയ്തത്. ഗ്ലാസിന്റെ പിടിയിൽ പെട്ടുപോയ ഒരു ഫോൺ ചാർജർ ഒരാൾ അഴിച്ചെടുക്കാൻ ഗ്ലാസിന്റെ പിടി പൊളിക്കുന്ന വിഡിയോയ്ക്കാണ് ഖാബി റിയാക്ഷൻ വീഡിയോ ചെയ്തത്. ലളിതമായ ചെയ്യാവുന്ന ഒരു കാര്യത്തെ സങ്കീർണമായ ചിത്രീകരിക്കുന്ന വീഡിയോയ്ക്ക് അതെങ്ങനെ സിമ്പിൾ ആയി ചെയ്യാം എന്ന് കാണിച്ചു കൊടുത്താണ് ഖാബി വീഡിയോ ചെയ്തത്. ഖാബിയുടെ വീഡിയോ ലോകമെമ്പാടും പ്രചാരം നേടി. നിരവധി ലൈക്കുകളും, കമന്റുകളും നേടിയതോടെ ഇത്തരത്തിലുള്ള വീഡിയോകളിൽ ഖാബി ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യ വീഡിയോ പോസ്റ്റ് ചെയ്തു ഒന്നരവർഷം തികയുമ്പോൾ ഖാബിയുടെ ഫോളോവേഴ്സ് എത്രയെന്നോ 100 മില്യണിൽ കൂടുതൽ.
നിലവിൽ 107.1 മില്യൺ ഫോളോവേഴ്സുമായി ടിക് ടോക്കിൽ ഏറ്റവും അധികം ഫോളോവെഴ്സുള്ള രണ്ടാമത്തെ വ്യക്തിയാണ് ഖാബി. ഒരക്ഷരം പോലും പറയാതെ തന്റെ അഭിനയംകൊണ്ട് മാത്രം തയ്യാറാക്കിയ വീഡിയോകളാണ് ഖാബിയെ പ്രശസ്തനാക്കിയത്. തൊഴിൽ രഹിതൻ എന്ന നിലയിൽ നിന്നും വെറും ഒന്നര വർഷം കൊണ്ടാണ് കോടികൾ സമ്പാദിക്കുന്ന ടിക് ടോക് സ്റ്റാറായി ഖാബി വളർന്നത്.
വിവാഹത്തിൽ നിന്നും പിന്മാറി യുവതി, പിന്നീട് സ്വയം കല്യാണം കഴിച്ചു…കാരണം
അടുത്തിടെ, ടിക് ടോക്ക് 100 ദശലക്ഷം ഫോളോവേഴ്സ് നേടിയ ഖാബിയെ അഭിനന്ദിച്ച് ഒരു ലിങ്ക്ഡ്ഇൻ അപ്ഡേറ്റ് പോസ്റ്റ് ചെയ്തിരുന്നു. “ഖാബി ലൈയിം ഒരു വാക്കുപോലും പറയാതെ ടിക് ടോക്കിൽ 100 മില്യൺ ഫോളോവേഴ്സിനെ നേടി. അഭിനന്ദനങ്ങൾ, ഖാബി! ജനങ്ങളെ ചിരിപ്പിക്കാനുള്ള നിങ്ങളുടെ മിടുക്കും നിങ്ങളുടെ സർഗ്ഗാത്മകതയും ടിക് ടോക്കിലുള്ള ഞങ്ങൾക്കെല്ലാവർക്കും ഏറെ ഇഷ്ടമായ ഒന്നാണ്,” പോസ്റ്റിന്റെ അടിക്കുറിപ്പ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : khaby lame crosses 100 million followers in tiktok without saying a word
Malayalam News from malayalam.samayam.com, TIL Network