പ്രായാധിക്യമുള്ളവരും അനുബന്ധരോഗമുള്ളവരും എത്രയും പെട്ടെന്ന് വാക്സിന് സ്വീകരിക്കാന്‍ തയ്യാറാകണം. എല്ലാവര്ക്കും വാക്സിന് നല്കാന് സാധിച്ചാല്‍ മരണങ്ങളുടെ എണ്ണം കുറയ്ക്കാം, മുഖ്യമന്ത്രി പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ |TOI
ഹൈലൈറ്റ്:
- ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,77,99,126 പേർക്ക് വാക്സിൻ നൽകി
- വാക്സിൻ സ്വീകരിച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കണം
- എല്ലാവരും വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണം
സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ; രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ നിയന്ത്രണം
പ്രായമുള്ളവരും അനുബന്ധരോഗമുള്ളവരും വാക്സിന് എടുത്താല്‍ അപകടമുണ്ടാകുമോ എന്ന ഭയം പലരിലുമുണ്ട്. വാക്സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചോര്‍ത്തും ആശങ്കകളുള്ള കുറച്ചാളുകള്‍ ഇപ്പോഴുമുണ്ട്. അശാസ്ത്രീയവും വാസ്തവവിരുദ്ധവുമായ വാക്സിന് വിരുദ്ധ പ്രചരണങ്ങള്‍ ആശങ്കകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ വാക്സിന് എടുത്താല്‍ ചെറുപ്പക്കാരില്‍ കാണുന്നതിനേക്കാള്‍ കുറഞ്ഞ പാര്‍ശ്വഫലങ്ങളാണ് പ്രായമായവരില്‍ കാണുന്നത്. അതോടൊപ്പം ചെറുപ്പക്കാരില്‍ ഉണ്ടാകുന്നതിനേക്കാള്‍ മികച്ച രോഗപ്രതിരോധം പ്രായമുള്ളവരില്‍ വാക്സിന് എടുത്തതിനു ശേഷം ഉണ്ടാവുകയും ചെയ്യുന്നു.
മരണമടയുന്നവരില്‍ ബഹുഭൂരിഭാഗവും വാക്സിന് എടുക്കാത്തവരാണ്. വാക്സിന് എടുത്തിട്ടും മരണമടഞ്ഞവരില്‍ മിക്കവാറും എല്ലാവരും രണ്ടോ അതിലധികമോ അനുബന്ധ രോഗമുള്ളവരാണ്. അതില്‍ നിന്നും രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം വാക്സിന് സ്വീകരിക്കുന്നതാണെന്ന് മനസ്സിലാക്കാം.
പ്രായാധിക്യമുള്ളവരും അനുബന്ധരോഗമുള്ളവരും എത്രയും പെട്ടെന്ന് വാക്സിന് സ്വീകരിക്കാന്‍ തയ്യാറാകണം. അക്കാര്യത്തില്‍ അവരെ പ്രേരിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറാകണം. വാക്സിന് എടുക്കാത്തവരുടെ പട്ടിക തയാറാക്കും. ബന്ധുക്കളും സുഹൃത്തുക്കളും മുഖേന ഇവരില്‍ സമ്മര്‍ദം ചെലുത്താനുള്ള നടപടികളും ഉണ്ടാകും. ആ വിഭാഗത്തില്‍ പെട്ട എല്ലാവര്ക്കും വാക്സിന് നല്കാന് സാധിച്ചാല്‍ മരണങ്ങളുടെ എണ്ണം കുറയ്ക്കാം, മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,77,99,126 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 2,03,90,751 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 74,08,375 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 57.60 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.93 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 71.05 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 25.81 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. ഇന്ത്യയിലെ വാക്സിനേഷന് ഒന്നാം ഡോസ് 37.09 ശതമാനവും (48,21,24,952) രണ്ടാം ഡോസ് 10.89 ശതമാനവുമാണ് (14,15,06,099)
‘ഇളവുകൾ വന്നതോടെ കൊവിഡ് വർധിച്ചു’; മൂന്നാം തരംഗസാധ്യത നിലനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതലാരംഭിച്ച വാക്സിനേഷന് യജ്ഞം വന്‍ വിജയമാണ്. ഇന്നലെവരെ അരക്കോടിയിലധികം പേര്‍ക്ക് (54,11,773) വാക്സിന് നല്കാന് വാക്സിനേഷന് യജ്ഞത്തിലൂടെ സാധിച്ചു. രണ്ട് തവണ 5 ലക്ഷത്തിലധികം പേര്‍ക്കും മൂന്ന് തവണ 4 ലക്ഷത്തിലധികം പേര്‍ക്കും യജ്ഞത്തിന്റെ ഭാഗമായി പ്രതിദിനം വാക്സിന് നല്‍കാനായി. ഓണാവധി പോലും കാര്യമാക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്.
മോഷണം ആരോപിച്ച് പരസ്യ വിചാരണ, പിങ്ക് പോലീസിനെതിരെയുള്ള ദൃശ്യങ്ങൾ പുറത്ത്!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 9 lakh people over the age of 60 are not vaccinated
Malayalam News from malayalam.samayam.com, TIL Network