തൃശ്ശൂർ > മലയാള സിനിമയിലെ പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പി കെ ജയകുമാര്‍ (38, അഡ്വ: ജയിന് കൃഷ്ണ) അന്തരിച്ചു. ഹൃദയ സ്തംഭനം മൂലമാണ് മരണം. പരേതനായ കൃഷ്ണൻകുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. ബി ഉണ്ണികൃഷ്ണൻ, അനിൽ സി മേനോൻ, സുനിൽ കാര്യാട്ടുകര, ജിബു ജേക്കബ്, രോഹിത് വി എസ് തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ച ജയകുമാറിന്റെ വിയോഗ വാർത്തയുടെ നടുക്കത്തിലാണ് സഹപ്രവർത്തകർ. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ‘ആറാട്ടാ’ണ് അവസാനം പ്രവർത്തിച്ച സിനിമ. നിയമ ബിരുദധാരിയായ ജയകുമാർ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഭരണസമിതി അംഗവുമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..