പ്രതീകാത്മക ചിത്രം |TOI
പട്ടികയിലുണ്ടായ മാറ്റം സാമുദായിക പ്രാതിനിധ്യം നോക്കി വരുത്തിയതാണെന്ന് എഐസിസി വ്യക്തമാക്കുന്നു. ഇത് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെയ്ക്കൽ അല്ലെന്നും രമേശ് ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും ജില്ലകളിൽ അവരുടെ നിലപാട് പരിഗണിച്ചിട്ടുണ്ടെന്നും എഐസിസി വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റുമാരുടെ അന്തിമ പട്ടിക കൈമാറിയിട്ടും പ്രതിഷേധം ഉയർന്നിരുന്നു. തിരുവനന്തപുരത്ത് ശബരീനാഥിനും പാലാക്കാട് വിടി ബൽറാമിനായും സമ്മർദം ഉണ്ടെന്നാണ് റിപ്പോർട്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പട്ടിക കൈമാറി ദിവസങ്ങൾ കഴിഞ്ഞിട്ടും പുനഃസംഘടനയ്ക്കെതിരെ കനത്ത പരാതിയാണ് ഉയർന്നത്. സംസ്ഥാന നേതൃത്വം പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നെന്ന ആക്ഷേപവും ഉയർന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala dcc president list approved
Malayalam News from malayalam.samayam.com, TIL Network