തിരുവനന്തപുരം : ഡിസിസി അധ്യക്ഷന്മാരെ അധ്യക്ഷന്മാരെ നിശ്ചയിച്ചതിലെ പ്രതിഷേധം തുടരുന്നതിനിടെ കെപിസിസി ആസ്ഥാനത്തും കരിങ്കൊടി. നേരത്തെ പത്തനംതിട്ട ഡിസിസി ഓഫീസലും കഴിഞ്ഞ ദിവസം കരിങ്കൊടി കെട്ടുകയുണ്ടായി
കോണ്‍ഗ്രസ്സ് പാര്‍ട്ടി നാടാര്‍ സമുദായത്തെ അവഗണിച്ചുവെന്ന് പറഞ്ഞുള്ള ഫ്ലക്സും സ്ഥാപിച്ചിട്ടുണ്ട്. ഡിസിസി അധ്യക്ഷ പദവി നാടാര്‍ സമുദായത്തിന് നല്‍കാത്തതിലാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം പരസ്യമല്ലായിരുന്നു. ഇന്ന് രാവിലെയാണ് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററും പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ്സ് പാര്‍ട്ടി നാടാര്‍ സമുദായത്തെ അവഗണിച്ചുവെന്നാണ് പോസ്റ്റര്‍. നാടാര്‍ സമുദായത്തിന് ഡിസിസി അധ്യക്ഷ സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധം എന്നെഴുതിയ ഫ്ളെക്സ് ബോര്‍ഡാണ് സ്ഥാപിച്ചത്.
കോണ്‍ഗ്രസ്സ് വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്. ഡിസിസി അധ്യക്ഷ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരിഗണിക്കാത്തവരെ കെപിസിസി പുന:സംഘടന വരുമ്പോള്‍ പരിഗണിക്കുമെന്ന് സംസ്ഥാന നേതൃതവം നേരത്തെ അറിയിച്ചതാണ്. എന്നാല്‍ അതിനിടയിലാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധം ഉണ്ടായിരിക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകരെത്തി കരിങ്കൊടയും പോസ്റ്ററും പിന്നീട് നീക്കം ചെയ്തു. ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ മലപ്പുറത്തും പത്തനംതിട്ടയിലുമെല്ലാം ഫ്ളെക്സും കരിങ്കൊടി ഉയര്‍ത്തലിനു സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
content highlights: black flag and flex in KPCC centre as part of the protest