14 ദിവസത്തെ കോഴ്സ് ആണ്. ഇതില്‍ ഖത്തറിന്റെ ചരിത്രം, പരിസ്ഥിതി, സംസ്കാരം തുടങ്ങിയവയെ കുറിച്ച് സമഗ്രമായ പരിശീലനം നല്‍കും
14 ദിവസത്തെ പരിശീലന കോഴ്സ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് ഖത്തറിനെ കുറിച്ചും അതിന്റെ പൈതൃകത്തെ കുറിച്ചുമെല്ലാം ആധികാരികമായി പറഞ്ഞു കൊടുക്കാന്‍ ടൂര്‍ ഗൈഡുമാരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 14 ദിവസത്തെ കോഴ്സില്‍ ഖത്തറിന്റെ ചരിത്രം, പരിസ്ഥിതി, സംസ്കാരം തുടങ്ങിയവയെ കുറിച്ച് സമഗ്രമായ പരിശീലനം നല്‍കും. രാജ്യത്തെ ടൂറിസം മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനും അംഗീകൃത ലൈസന്‍സോട് കൂടിയുള്ള ടൂര്‍ ഗൈഡുകളുടെ സേവനം ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് ഖത്തര്‍ ടൂറിസം വികസിപ്പിച്ചെടുത്തതാണ് ഈ പരിശീലന പദ്ധതി.
ഗൈഡാവാന്‍ കോഴ്സ് പാസ്സാവണം
രാജ്യത്ത് അംഗീകൃത ടൂര്‍ ഗൈഡ് ആയി മാറാന്‍ ഈ കോഴ്സ് പൂര്‍ത്തീകരിക്കണമെന്ന നിബന്ധനയും അധികൃതര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പരിശീലന കോഴ്സ് ആരംഭിക്കുന്ന തിയ്യതി പിന്നീട് പ്രഖ്യാപിക്കും. താല്പര്യമുള്ളവര്ക്കു ഖത്തര്‍ ടൂറിസം വെബ്സൈറ്റ് വഴിയോ ലുസൈല്‍, അല്‍ ജസ്റ ടവറിലുള്ള വാണിജ്യ വ്യവസായ മന്ത്രാലയം ഓഫിസ് വഴി നേരിട്ടോ അപേക്ഷിക്കാവുന്നതാണ്. ഇംഗ്ലീഷിലായിരിക്കും ടൂര്‍ ഗൈഡാവാനുള്ള പരിശീലനം. പരീക്ഷാ ഫീസ് 1,200 റിയാലും പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടൂര്‍ ഗൈഡ് ലൈസന്‍സ് ഫീസ് 1,000 റിയാലുമാണ്. ഖത്തര്‍ മ്യൂസിയം, മിശൈരിബ് മ്യൂസിയം, പരിസ്ഥിതി മന്ത്രാലയം, സൂഖ് വാഖിഫ്, ഖത്തര്‍ ഫൗണ്ടേഷന്, ഖത്തര്‍ ടിവി, അല്‍ ഫനാര്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് പരിശീലന കോഴ്സിന് ഖത്തര്‍ ടൂറിസം രൂപം നല്‍കിയിരിക്കുന്നത്.
ഗൈഡുമാരെ കാത്തിരിക്കുന്ന ത് മികച്ച അവസരങ്ങള്‍
ടൂറിസ്റ്റുകളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ എന്ന നിലയില്‍ രാജ്യത്തെ കുറിച്ച് നല്ല കഥകള്‍ പറഞ്ഞുകൊടുക്കാന്‍ കഴിയുന്നവരായിരിക്കണം ടൂര്‍ ഗൈഡുമാരെന്ന് ഖത്തര്‍ ടൂറിസം വക്താവ് ബെര്‍ത്തോള്‍ഡ് ട്രെങ്കെല് അഭിപ്രായപ്പെട്ടു. ഖത്തറിന്റെ പോയ കാലത്തെ കുറിച്ചും പൈതൃകത്തെ കുറിച്ചുമെല്ലാം അവര്‍ക്ക് നല്ല ഉള്‍ക്കാഴ്ച നല്കാന് കഴിയുന്നവരായിരിക്കണം ഗൈഡുമാര്‍. 2022ല്‍ ഖത്തര്‍ ഫിഫ ലോക കപ്പിന് ആതിഥ്യം അരുളാനിരിക്കേ ഖത്തറിലേക്ക് ടൂറിസ്റ്റുകളുടെ വലിയ ഒഴുക്കാണ് ഖത്തര്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് രാജ്യത്ത് നിരവധി ടൂര്‍ ഗൈഡുകള്‍ ആവശ്യമായി വരും. അതുകൊണ്ട് തന്നെ അംഗീകൃത ടൂര്‍ ഗൈഡുകളെ സംബന്ധിച്ചിടത്തോളം മികച്ച അവസരമാണ് വരാനിരിക്കുന്നത്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ജനങ്ങളെയും സഹകരിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : qatar tourism issues call to enlist in its tour guide training programme
Malayalam News from malayalam.samayam.com, TIL Network