കണ്ണൂര്‍: പയ്യന്നൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത് ഗാര്‍ഹികപീഡനം കാരണമെന്ന് കുടുംബം. വിജീഷിന്റെ ഭാര്യ കോറോം സ്വദേശിനി സുനീഷയാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവും വീട്ടുകാരും മര്‍ദിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ട് സുനീഷ, സഹോദരന് അയച്ച ശബ്ദരേഖ പുറത്തെത്തി.
കഴിഞ്ഞദിവസമാണ് സുനീഷയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും ബന്ധുക്കളും നിരന്തരമായി ഉപദ്രവിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.
മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനമേല്ക്കേണ്ടിവരുന്നു എന്ന് ചൂണ്ടിക്കാണിച്ച് സുനീഷയുടെ അമ്മ ഈ മാസം അഞ്ചാംതീയതി പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ ഘട്ടത്തില്‍ രണ്ടുകുടുംബങ്ങളെയും പോലീസ് വിളിച്ചുവരുത്തുകയും പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് സുനീഷ ജീവനൊടുക്കിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
content highlights: woman commits suicide in husband’s house, family alleges domestic violence