തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മുന്നണിയേയും ബാധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ഷിബു ബേബി ജോണിന്റെ ആരോപണത്തിന് പരസ്യപ്രതികരണത്തിന് ഇല്ലായെന്ന് പറഞ്ഞെങ്കിലും ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും സുധാകരന് വ്യക്തമാക്കി.
കോണ്‍ഗ്രസിനകത്തുള്ള പ്രതിസന്ധികള്‍ ഘടകകക്ഷികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണ്. ഷിബു ബേബി ജോണ്‍ സദുദ്ദേശത്തോടെയാണ് ആരോപണമുന്നയിച്ചതെന്നാണ് കരുതുന്നത്. അത് അവരുമായി ചര്‍ച്ച ചെയ്യുമെന്ന് സുധാകരന് വ്യക്തമാക്കി.
പാര്‍ട്ടിക്കെതിരേ വിമര്‍ശനമുന്നയിച്ച എ.വി. ഗോപിനാഥുമായി സംസാരിക്കും. പക്ഷേ, ചര്‍ച്ചയ്ക്കായി പാലക്കാട്ടേക്ക് പോകില്ലെന്നും സുധാകരന് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ആളുകള്‍ എത്തുമെന്നത് വ്യാമോഹം. ശിവദാസന്‍ നായര്‍ നല്കിയ മറുപടി പരിശോധിക്കും. ഡയറി ഉയര്‍ത്തിക്കാട്ടിയ സംഭവത്തില്ഇനി വിവാദങ്ങള്‍ക്കില്ലെന്നും സുധാകരന് പറഞ്ഞു.
പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരസ്യവിമര്‍ശനവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് മുങ്ങുകയല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ മുക്കുകയാണെന്നുമാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം. രാജ്യത്ത് കോണ്‍ഗ്രസിന്റെ ആവശ്യം മനസ്സിലാക്കി തങ്ങള്‍ ഒപ്പം നിന്നതാണെന്നും എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം മനസ്സിലാക്കുന്നില്ലെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.
Content Highlights: K Sudhakaran on crisis in Congress