കൊച്ചി> ടോണി സുകുമാർ സംവിധാനം ചെയ്ത മലയാള ചിത്രം ” ബൊണാമി ” ആര്യൻ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ ( Aryan International Children’s film Festival 2021) മികച്ച സിനിമയായി തിരഞ്ഞെടുക്കപെട്ടു. കോയാസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സിൻസീർ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
25 രാജ്യങ്ങളിൽ നിന്നുള്ള 300 ഇൽ പരം ചിത്രങ്ങളിൽ നിന്നാണ് ജൂറി ബൊണാമി യെ മികച്ച സിനിമയായി തിരഞ്ഞെടുത്തത്
അഞ്ചലി, സിദ്ധാർത്ഥ് എന്നീ ബാലതാരങ്ങളോടൊപ്പം വാക്കനാട് സുരേഷ്, ഷാജഹാൻ എന്നിവരാണ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്
കഥയുടെയും ജീവിതത്തിൻ്റെയും വ്യത്യസ്ത ലോകങ്ങളിൽ സഞ്ചരിക്കുന്ന രണ്ട് കുട്ടികളുടെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്
രാജ്കുമാർ ഛായാഗ്രഹണവും,പ്രിൻസ് ഫിലിപ്പ് എഡിറ്റിംഗും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് രഘുപതി പൈ . ശബ്ദ മിശ്രണം – ജി.ഹരി, പശ്ചാത്തല സംഗീതം – ജിനു വിജയൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയൻ നായർ.വിഷ്വൽ അനിമേഷൻ – സോബിൻ ജോസ്. -പ്രൊഡക്ഷൻ കൺഡ്രോളർ- പ്രമോദ് പടിയത്ത്. ടെക് നിക്കൽ സപ്പോട്ട് – സിൻ്റോ ഡേവിഡ് (ലൈം മീഡിയ).കളറിസ്റ്റ് – മഹാദേവൻ. ഗാനരചന – വാക്കനാട് സുരേഷ്, പ്രദീഷ് ലാൽ . ഗായകർ – അനിൽ റാം, നാരായണി ഗോപൻ.ചന്ദ്രശേഖർ .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..