രക്തശുദ്ധി വരുത്താനും രക്തധമനികളിലെ തടസം നീക്കാനും സഹായിക്കുന്ന ചില പ്രത്യേക വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ.
ലെമണ്‍ഗ്രാസ്
ഇതില്‍ ഒന്നാണ് ലെമണ്‍ഗ്രാസ്. ഇത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളം ചേര്‍ത്ത് ജ്യൂസാക്കി അടിച്ചെടുത്ത് കുടിയ്ക്കാം. വേണമെങ്കില്‍ ഇതില്‍ നാരങ്ങാനീരോ തേനോ ചേര്‍ക്കുകയും ചെയ്യാം. ഇത് 40 എംഎല് ദിവസവും കുടിയ്ക്കാം. രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് വെറുതേ ജ്യൂസാക്കി കുടിയ്ക്കാന്‍ പറ്റില്ലെങ്കില്‍ ഇത് മററു ജ്യൂസുകള്‍ക്കൊപ്പം ചേര്‍ത്ത് കുടിയ്ക്കാം. ഇത് രക്തം ശുദ്ധീകരിയ്ക്കാനും കൊളസ്ട്രോള്‍ നീക്കാനുമെല്ലാം ഏറെ നല്ലതാണ്.
തുളസി
ഇതു പോലെ തുളസി രക്തശുദ്ധിയ്ക്ക് ഏറെ നല്ലതാണ്. രക്തശുദ്ധിയില്ലാത്തതു കൊണ്ട് വരുന്ന പല ചര്‍മ പ്രശ്നങ്ങള്‍ക്കും ഏറെ നല്ലതാണ് ഇത്. തുളസിനീരും തേനും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം. തുളസിയില ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കാം. ഇതെല്ലാം തന്നെ രക്തശുദ്ധി വരുത്താന്‍ സഹായിക്കും. രക്തപ്രവാഹം നല്ലതു പോലെ നടക്കാന്‍ സഹായിക്കും. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഇതേറെ നല്ലതാണ്. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കാം. ഇതെല്ലാം കൊളസ്ട്രോള്‍, പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും ഏറെ നല്ലൊരു പരിഹാരമാണ്. കൊറിയൻ സുന്ദരിമാരുടെ പോലുള്ള മുഖത്തിന് ഡബിൾ ക്ലെൻസിംഗ്
വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ
ഇതു പോലെ വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പാനീയം നല്ലതാണ്. ഇവയെല്ലാം തന്നെ കൊളസ്ട്രോള്‍ പോലുള്ള അവസ്ഥകള്‍ നീക്കുന്നതിനും ആര്‍ട്ടീരിയോക്ലീറോസിസ് അഥവാ രക്തധമനികള്‍ കട്ടി പിടിയ്ക്കുന്ന അവസ്ഥയില്‍ നിന്നും മാറ്റമുണ്ടാക്കാനും ഏറെ നല്ലതാണ്. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതയ്ക്കുക. ഇതിലേയ്ക്ക് വെള്ളം ചേര്‍ത്ത് തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് നാരങ്ങാനീര് ചേര്‍ത്തിളക്കി വൈകിട്ട് കുടിയ്ക്കാം. വെളുത്തുള്ളി രക്തധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്നത് നീക്കാന്‍ നല്ലതാണ്. ഇതു പോലെ തന്നെ ഇഞ്ചിയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ രക്തശുദ്ധീകരണത്തിനും കൊളസ്ട്രോള്‍ നീക്കാനും നല്ലതാണ്. നാരങ്ങയും ഏറെ ആരോഗ്യകരമാണ്. ഇത് രക്തത്തിലെ ടോക്സിനുകള്‍ നീക്കാന്‍ സഹായിക്കുന്നു.
സ്മൂത്തി
ക്രാന്‍ബെറി, യോഗര്‍ട്ട്, ഓറഞ്ച്, പഴം, ബദാം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന സ്മൂത്തി നല്ലതാണ്. ക്രാന്‍ബെറി കിട്ടിയില്ലെങ്കില്‍ ഏതെങ്കിലും തരത്തിലെ ബെറികള്‍ ഉപയോഗിയ്ക്കാം. ഇത് കൊളസ്ട്രോള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ബദാം ചീത്ത കൊളസ്ട്രോള്‍ നീക്കാന്‍ നല്ലതാണ്. ഇതു പോലെ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും. ഇതു പോലെ തന്നെ ഓറഞ്ചിലെ വൈററമിന്‍ സി രക്തം ശുദ്ധീകരിയ്ക്കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ്. ഈ പ്രത്യേക സ്മൂത്തി രാവിലെ പ്രാതലിനൊപ്പം കുടിയ്ക്കുന്നതാണ് ഏറെ നല്ലത്. പല തരം ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന പ്രത്യേക സ്മൂത്തിയാണിത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how to clean your blood and arteries
Malayalam News from malayalam.samayam.com, TIL Network