ഹൈലൈറ്റ്:
- സമസ്തയ്ക്കെതിരെ പരിഹാസവുമായി ഡിവൈഎഫ്ഐ
- ‘ലൈറ്റ് ഓഫ് മിഹ്റാബ്’ എന്ന പ്രചാരണ പരിപാടിയിലൂടെയാണ് ക്യാമ്പെയിൻ സംഘടിപ്പിക്കുന്നത്
- മാന്യന്മാർ പറയാൻ മടിക്കുന്ന കാര്യങ്ങൾ കമ്യൂണിസ്റ്റുകാർ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം
‘ആശങ്ക സ്വാഭാവികം’; ആരോപണം സദുദ്ദേശത്തോടെയാണെന്നാണ് കരുതുന്നത്; ആർഎസ്പിയുമായി ചർച്ച നടത്തുമെന്ന് സുധാകരൻ
കമ്യൂണിസത്തിനെതിരെ പ്രാചാരണം സംഘടിപ്പിക്കുന്ന സമസ്തയ്ക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ രംഗത്തെത്തി. വിശ്വാസിയേയും അവിശ്വാസിയേയും കണ്ടുപിടിക്കുന്ന യന്ത്രം സമസ്ത കണ്ടുപിടിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. സമസ്തയ്ക്ക് ഇപ്പൊഴും കപിൽ ദേവാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന് തോന്നുന്നു. കാലം ഒരുപാട് മുന്നോട്ട് പോയെന്ന് സമസ്തയുടെ നേതാക്കൾക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുമെന്ന് കരുതട്ടെ. കൊടപ്പനയ്ക്കൽ തറവാട്ടിലെ അംഗത്തെ ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ കയറി തെറിവിളിച്ചപ്പോൾ സമസ്ത എവിടെയായിരുന്നുവെന്നും ഷാജർ ചോദിച്ചു.
വായപോയ കോടാലികൊണ്ട് കമ്യൂണിസ്റ്റുകാരെ വെട്ടാൻ ഇറങ്ങിയിരിക്കുകയാണ്. കാലിനു ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമ്പോൾ ലീഗ് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാൻ ശ്രമിക്കുകയാണ്. വിശ്വാസിയേയും അവിശ്വാസയേയും കണ്ടെത്താനുള്ള യന്ത്രം സമസ്ത കണ്ടുപിടിക്കണം. എന്നിട്ട് പാണക്കാട്ടെ വീടിനു മുന്നിലും കോഴിക്കോട് ലീഗ് ഓഫീസിലും സ്ഥാപിക്കണം. ആർക്കെതിരെയാണ് ക്യാമ്പെയിൻ നടത്തേണ്ടതെന്ന് അപ്പോൾ അറിയാമെന്നും ഷാജർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കമ്യൂണിസം അടക്കമുള്ള ആശയങ്ങൾക്കെതിരെ ക്യാമ്പെയിൻ നടത്താൻ കഴിഞ്ഞ ദിവസം സമസ്ത പ്രഭാഷകരുടെ യോഗം വിളിച്ചിരുന്നു. ക്യാമ്പെയിൻ സംബന്ധിച്ച കുറിപ്പിലാണ് കമ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്നു പറയുന്നത്. കമ്യൂണിസത്തോട് രാഷ്ട്രീയപരമായ വിയോജിപ്പില്ല. ആശയപരമായ വിയോജിപ്പാണുള്ളത്. പഴയകാല കമ്യൂണിസ്റ്റ് നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെ മതവിശ്വാസത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. വി എസ് അച്യുതാനന്ദൻ 2004-ൽ ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിലെ വരികൾ കുറിപ്പിൽ ഉദ്ധരിച്ചിട്ടുണ്ട്.
കമ്യൂണിസം സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയാണ്. ലിബറൽ ധാര്‍മികതയാണ് കമ്യൂണിസത്തിന്റെ ആശയം. മെയ് ഏഴിന് കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന ‘അന്തർദേശീയ സ്വയംഭോഗദിനം’ ആചരിച്ചു. മാന്യതയുള്ളവർ പറയാൻ മടിക്കുന്ന കാര്യങ്ങൾ പൊതു ഇടങ്ങളിൽ ആഘോഷിക്കാൻ അവർക്ക് മടിയില്ല. പതിയിരിക്കുന്ന അപകടത്തെ തിരിച്ചറിയണം- സമസ്ത കേന്ദ്ര മുശാവറ അംഗവും ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് വൈസ് ചാൻസിലറുമായ ഡോ ബഹാഉദ്ദീൻ നദ്വി സമസ്ത മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
വിവാദങ്ങൾ അടഞ്ഞ അധ്യായം; എകെജി സെൻ്ററിൽ നിന്ന് നിർദേശം വേണ്ടെന്ന് വി ഡി സതീശൻ
മുസ്ലിങ്ങൾക്കിടയിൽ കമ്യൂണിസത്തിന്റെ ഗൗരവം നഷ്ടപ്പെട്ടു. അത് കേവലം രാഷ്ട്രീയ ആശയമായി മാറിക്കൊണ്ടിരിക്കുകയാണ്. കമ്യൂണിസ്റ്റുകാർ ദൈവനിഷേധികളാണെന്ന് തിരിച്ചറിയണം. മാർക്സും ഏംഗൽസും മുതൽ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളെല്ലാം അതിന് ഉദാഹരണമാണെന്നും ലേഖനത്തിൽ പറയുന്നു. കമ്യൂണിസം ആരംഭിക്കുന്നിടത്താണ് നിരീശ്വരത്വം ആരംഭിക്കുന്നത്. ഇത് മാർക്സിന്റെ വീക്ഷണമാണെന്നും ലേഖനത്തിൽ പറയുന്നു.
പ്രാദേശിക ആഘോഷങ്ങളും ഓണ ഒത്തുചേരലും, പത്തനംതിട്ടയിൽ കൊവിഡ് രോഗികൾ കൂടുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : muslim organization samastha campaign against communism and atheism
Malayalam News from malayalam.samayam.com, TIL Network