മത ചിഹ്നങ്ങൾ പാലിക്കുന്ന തങ്ങളുടെ കുട്ടികൾക്ക് വിവേചനങ്ങളോ, തടസങ്ങളോ ഇല്ലാതെ ഉന്നത വിദ്യാഭ്യാസം നേടാനുള്ള സ്ഥാപനങ്ങൾ ആവശ്യമുണ്ട്. പെൺകുട്ടികൾക്ക് പ്രത്യേകം വിദ്യാഭ്യാസം നൽകാനുള്ള സ്ഥാപനങ്ങൾ ആവശ്യമാണ്.
പ്രതീകാത്മക ചിത്രം |TOI
ഹൈലൈറ്റ്:
- പെൺകുട്ടികൾക്ക് വഴിതെറ്റാതിരിക്കാൻ പ്രത്യേക സ്ഥാപനങ്ങൾ വേണം
- മിശ്ര വിദ്യാഭ്യാസത്തിൽ നിന്നും വിട്ടുനിൽക്കണം
- പ്രത്യേകം സ്കൂളുകൾ നിർമ്മിക്കാൻ മുന്നോട്ടുവരണം
Also Read: അവരെ കാലുവാരിയ ഒരു കോണ്‍ഗ്രസുകാരനും പാര്‍ട്ടിയിലുണ്ടാകില്ല; പിണറായിയുടെ ചെരുപ്പ് നക്കും എന്ന് പറയുന്നത് ദൗര്‍ഭാഗ്യകരം: കെ മുരളീധരൻ
ലോകത്തിലെ ഒരു മതവും അധാർമ്മികതയും അശ്ലീലവും പഠിപ്പിക്കുന്നില്ല. മുസ്ലിം ഇതര സഹോദരങ്ങളോട് മിശ്ര വിദ്യാഭ്യാസത്തിൽ നിന്നും വിട്ടുനിൽക്കാൻ ആവശ്യപ്പെടേണ്ടതുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂൾ നിർമ്മിക്കാൻ അവരേയും പ്രോത്സാഹിപ്പിക്കണം- ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ അധ്യക്ഷൻ അർഷദ് മദനി പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം വന്ന സർക്കാരുകൾ മുസ്ലിങ്ങളെ വിദ്യാഭ്യാസ മേഖലയിൽ നിന്നും ഒഴിവാക്കിയെന്നും അർഷാദ് ആരോപിച്ചു. മുസ്ലിങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ താൽപര്യം ഇല്ലാഞ്ഞിട്ടല്ല. താൽപര്യം ഇല്ലെങ്കിൽ മുസ്ലിങ്ങൾ മദ്രസകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യമെന്താണെന്നും സംഘടനയുടെ അധ്യക്ഷൻ ചോദിക്കുന്നു.
‘കമ്മ്യൂണിസവും യുക്തിവാദവും ആപത്ത്’; പ്രചാരണത്തിനൊരുങ്ങി സമസ്ത; പരിഹസിച്ച് ഡിവൈഎഫ്ഐ
മുസ്ലിങ്ങൾ എന്തു വിലകൊടുത്തും തങ്ങളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകേണ്ടതുണ്ട്. മത ചിഹ്നങ്ങൾ പാലിക്കുന്ന തങ്ങളുടെ കുട്ടികൾക്ക് വിവേചനങ്ങളോ, തടസങ്ങളോ ഇല്ലാതെ ഉന്നത വിദ്യാഭ്യാസം നേടാനുള്ള സ്ഥാപനങ്ങൾ ആവശ്യമുണ്ട്. പെൺകുട്ടികൾക്ക് പ്രത്യേകം വിദ്യാഭ്യാസം നൽകാനുള്ള സ്ഥാപനങ്ങൾ നമുക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമുദായത്തിലെ സമ്പന്നരായ ആളുകൾ ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി മുന്നോട്ടു വരണമെന്നും അർഷദ് മദനി ആവശ്യപ്പെട്ടു.
രാജ്യത്തുടനീളം നടക്കുന്ന മതപരവും, ആശയപരവുമായ പോരാട്ടങ്ങളെ എന്തെങ്കിലും ആയുധംകൊണ്ടോ, സാങ്കേതിക വിദ്യകൊണ്ടോ നേരിടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളിലേയും മറ്റു ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും നിര്‍ധനരായ കുട്ടികൾക്ക് തുല്യാവകാശങ്ങൾ ലഭിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തെ മുഴുവൻ മതേതര പാര്‍ട്ടികളും ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ രംഗത്തുവരണം. വിഷയത്തിൽ നിയമ നിര്‍മ്മാണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആസൂത്രിതമായാണ് രാജ്യത്ത് നടക്കുന്നതെന്നും അര്‍ഷദ് മദനി ആരോപിച്ചു. മത തീവ്രവാദത്തിലൂടെ ആളുകളെ ഒന്നിപ്പിക്കുകയാണ് ഇത്തരം സംഭവങ്ങൾക്കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ആൾക്കൂട്ട ആക്രമണങ്ങൾ പോലുള്ള സംഭവങ്ങൾ കൂടുതലായും കാണപ്പെടാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റത്തടിയില്‍ 6 പാമ്പുകള്‍…. പേടിക്കേണ്ട, ഇത് നമിതയുടെ കരവിരുത്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : jamiat ulema e hind opposes co-education
Malayalam News from malayalam.samayam.com, TIL Network