കൊച്ചി > സമ്പൂർണ ലോജിസ്റ്റിക് സേവനം ലഭ്യമാക്കുന്ന ഡൽഹിവറി, ബംഗളൂരു ആസ്ഥാനമായ സ്പോട്ടൻ ലോജിസ്റ്റിക്കിനെ ഏറ്റെടുക്കുന്നു. 10 വർഷത്തിലധികമായി ബിസിനസ് ടു ബിസിനസ് ലോജിസ്റ്റിക് രംഗത്ത് പ്രവർത്തിക്കുന്ന ഡൽഹിവറിയുടെ ട്രക്ക് ലോഡ് ബിസിനസ് സ്പോട്ടനുമായി സംയോജിപ്പിക്കും.
ലോജിസ്റ്റിക് മേഖലയിൽ മികച്ച സേവന നിലവാരം, സാങ്കേതികവിദ്യ, എൻജിനിയറിങ് എന്നിവയിൽ ശ്രദ്ധേയരായ കമ്പനിയാണ് സ്പോട്ടൻ. കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനിയാണ് ഈ ഇടപാടിൽ കമ്പനിയുടെ സാമ്പത്തികോപദേഷ്ടാക്കളായി പ്രവർത്തിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..