Gokul Murali | Samayam Malayalam | Updated: Sep 1, 2021, 4:10 PM
ഇന്ന് പുലര്‍ച്ചെ 12.15 നാണ് സംഭവമുണ്ടായത്. ചിക്കൻ ബിരിയാണിയും പൂരി സബ്സിയുമാണ് ഇയാളുടെ ഹോട്ടലിലേക്ക് ഓര്‍ഡറായി ലഭിച്ചത്. ഇതിൽ ഒരെണ്ണം വൈകുമെന്ന് പറഞ്ഞതോടെയാണ് പ്രശ്നമുണ്ടായത്
സ്വിഗ്ഗി (പ്രതീകാത്മക ചിത്രം)
ഹൈലൈറ്റ്:
- ഇന്ന് പുലര്‍ച്ചെ 12.15 നാണ് സംഭവമുണ്ടായത്
- ചിക്കൻ ബിരിയാണിയും പൂരി സബ്സിയുമാണ് ഇയാളുടെ ഹോട്ടലിലേക്ക് ഓര്‍ഡറായി ലഭിച്ചത്
- ഇതിൽ ഒരെണ്ണം വൈകുമെന്ന് പറഞ്ഞതോടെയാണ് പ്രശ്നമുണ്ടായത്
ഗ്രെറ്റര്‍ നോയിഡ മിത്ര സൊസൈറ്റിയില്‍ ഹോട്ടല്‍ നടത്തുന്ന സുനില്‍ ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ സം സം ഫൂഡ് ഡെലിവറി റെസ്റ്റോറന്റ് നടത്തി വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ 12.15 നാണ് സംഭവമുണ്ടായത്. ചിക്കൻ ബിരിയാണിയും പൂരി സബ്സിയുമാണ് ഇയാളുടെ ഹോട്ടലിലേക്ക് ഓര്‍ഡറായി ലഭിച്ചത്.
Also Read : പുനസംഘടന പക്ഷപാതപരം, സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം; താരിഖ് അൻവറിനെതിരെ ഗ്രൂപ്പുകള്‍
ചിക്കൻ ബിരിയാണി ഉടൻ തന്നെ നൽകിയെങ്കിലും രണ്ടാമത്തെ ഓര്‍ഡറായ പൂരി സാബ്സി താമസമുണ്ടാകുമെന്ന് ഭക്ഷണശാലയിലെ ജോലിക്കാരനായ നാരായണ്‍ എന്നയാൾ ഡെലിവറി ബോയിയോട് പറയുകയായിരുന്നു. എന്നാൽ, ഇതിൽ പ്രകോപിതനായ ഡെലിവറി ബോയ് ഇയാളുമായി വഴക്കിടാൻ തുടങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് സംഭവത്തില്‍ ഹോട്ടലുടമയായ സുനിൽ വിഷയത്തിൽ ഇടപെട്ടു. വാക്കേറ്റം കനത്തതോടെ ഡെലിവറി ബോയ് തന്റെ കയ്യില്‍ സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് ഹോട്ടലുടമയെ വെടിവെക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനിലിനെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Also Read : കൊവിഡ്-19: തീവ്രവ്യാപനം പത്താം തീയതിയോടെ കുറയും, ഈ ആഴ്ച 40,000 വരെ കേസുകള്‍ എത്തിയേക്കാം; റിപ്പോര്‍ട്ട്
കൊലയ്ക്ക് ശേഷം പ്രതി ഒളിവിൽ പോകുകയും ചെയ്തു. ഇയാള്‍ മദ്യപിച്ചതിന് ശേഷമാണ് ആക്രമണം നടത്തിയത് എന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം സംഭവസമയത്ത് മറ്റൊരാള്‍ കൂടിയുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നുണ്ട്.
മൊതലാളിക്ക് വെടിയേറ്റതായി പറഞ്ഞ് റസ്റ്റൊറന്റ് ജീവനക്കാരനാണ് തന്നെ വിളിച്ചത്. ഞാൻ എത്തിയപ്പോള്‍ അയാള്‍ ശ്വസിക്കുന്നുണ്ടായിരുന്നു. ഞാൻ ആദ്യം പോലീസിനെ ഫോൺ ചെയ്ത് അറിയിച്ചു. തൊട്ടു പിന്നീലെ ആംബുലൻസിനെ വിളിച്ചു. എന്നാൽ, കിട്ടാത്തതിനെ തുടര്‍ന്ന് ഞങ്ങള്‍ സ്വന്തം വാഹനത്തി. തന്നെ ആശുപത്രിയിൽ കൊണ്ടു പോയി എന്ന് ഭക്ഷണശാലയുടെ സമീപത്ത് താമസിച്ച് പോന്നിരുന്ന രാകേഷ് നഗര്‍ പറഞ്ഞു.
Also Read : രാജ്യത്ത് 41,965 രോഗബാധിതർ കൂടി, 350 മരണം; വീണ്ടും വാക്സിനേഷൻ റെക്കോർഡിൽ രാജ്യം
ഓര്‍ഡര്‍ താമസിക്കുമെന്ന് കരുതിയാണ് ഡെലിവറി ബോയി ഇയാളെ വെടിവച്ച് കൊലപ്പെടുത്തിയത് എന്ന് പോലീസ് ഉദ്യോഗസ്ഥനായ വിശാൽ പാണ്ഡെ പറഞ്ഞു.
സംഭവത്തില്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : food delivery boy kills restaurant owner over delay in getting an order ready in greater noida
Malayalam News from malayalam.samayam.com, TIL Network