ഹൈലൈറ്റ്:
- വരും ദിവസങ്ങളിലും ശക്തമായ മഴ
- വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
- മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം :
- 03-09-2021: ഇടുക്കി
- 04-09-2021: ഇടുക്കി
- 05-09-2021: ഇടുക്കി, മലപ്പുറം, കണ്ണൂർ
ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റു ജില്ലകളിൽ മിതമായ രീതിയിലുള്ള മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളത്.
Also Read : അവരോട് പൊയ്ക്കോളാനല്ലേ പറഞ്ഞത്? രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് എഎൻ രാധാകൃഷ്ണൻ
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
05-09-2021 ഞായറാഴ്ച കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
05-09-2021 : കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽപറഞ്ഞ തീയ്യതികളിൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.
Also Read : തെരഞ്ഞെടുപ്പ് പ്രചാരണ വീഴ്ച: വികെ മധുവിനെ തരംതാഴ്ത്താൻ സിപിഎം; സുധാകരനെതിരെയും നടപടി ഉണ്ടാകുമോ?
പ്രത്യേക ജാഗ്രത നിർദേശം
01-09-2021 & 02-09-2021: വടക്കൻ തമിഴ്നാട് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read : പുനസംഘടന പക്ഷപാതപരം, സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം; താരിഖ് അൻവറിനെതിരെ ഗ്രൂപ്പുകള്‍
04-09-2021 & 05-09-2021: വടക്കൻ ആന്ധ്ര തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കൊവിഡ് മൂന്നാം തരംഗം, പ്രതിരോധിക്കാൻ ബിജെപിയും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : rain alert in kerala yellow alert in idukki kannur districts
Malayalam News from malayalam.samayam.com, TIL Network