പശുവിന് മൗലികാവകാശം നല്കുന്നത്തിന് പാര്‍ലമെന്റ് നിയമം പാസാക്കണമെന്നും ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി സിംഗിൾ ജഡ്ജ് ശേഖർ കുമാർ യാദവാണ് നിരീക്ഷിച്ചത്.
പ്രതീകാത്മക ചിത്രം. PHOTO: BCCL
ഹൈലൈറ്റ്:
- പശുവിന് മൗലിക അവകാശങ്ങൾ നൽകണം
- പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം
- നിരീക്ഷണമായി അലഹബാദ് ഹൈക്കോടതി
പശുവിന് മൗലികാവകാശം നല്‍കുന്നതിന് പാര്‍ലമെന്റ് നിയമം പാസാക്കണമെന്നും ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി സിംഗിൾ ജഡ്ജ് ശേഖർ കുമാർ യാദവാണ് നിരീക്ഷിച്ചത്. ഇന്ത്യയുടെ സംസ്കാരവുമായി ബന്ധപ്പെട്ടതാണ് പശു, അവയെ അക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ജഡ്ജ് ആവശ്യപ്പെട്ടു.
Also Read : ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റുകള്‍; സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം
‘ഗോ സംരക്ഷണ പ്രവർത്തനം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രമല്ല. പശു ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാണ്, ഇന്ത്യയുടെ സംസ്കാരം സംരക്ഷിക്കേണ്ടത് എല്ലാ മതത്തിലും പെട്ട പൗരന്മാരുടെ കടമയാണ്’ കോടതി നിരീക്ഷിച്ചതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുകയും പശുവിനെ അപായപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു.
Also Read : അവരോട് പൊയ്ക്കോളാനല്ലേ പറഞ്ഞത്? രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് എഎൻ രാധാകൃഷ്ണൻ
വ്യത്യസ്ത മതവിഭാഗങ്ങളും ആചാരങ്ങളും ഉണ്ടെങ്കിലും പൗരന്മാര് ഒരേ തരത്തില്‍ ചിന്തിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ജാവേദിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ജാവേദ് ഈ കുറ്റത്തിന് നേരത്തെയും അറസ്റ്റിലായിട്ടുണ്ട്. ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചാൽ വീണ്ടും സമൂഹത്തിന്റെ ഐക്യം തകർക്കുന്ന കൃത്യം ചെയ്യുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.
Also Read : തെരഞ്ഞെടുപ്പ് പ്രചാരണ വീഴ്ച: വികെ മധുവിനെ തരംതാഴ്ത്താൻ സിപിഎം; സുധാകരനെതിരെയും നടപടി ഉണ്ടാകുമോ?
അതേസമയം ഉത്തർപ്രദേശിലുടനീളം ഉള്ള ഗോശാലകളുടെ പ്രവർത്തനത്തെക്കുറിച്ചും കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പരാമർശങ്ങൾ നടത്തി. ഗോ ശാലകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് സംസാരിച്ച അദ്ദേഹം പശു സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നവർ പശുഭക്ഷകരാകുന്നത് വളരെ സങ്കടകരമാണെന്ന് പറഞ്ഞു.
കൊവിഡ് മൂന്നാം തരംഗം, പ്രതിരോധിക്കാൻ ബിജെപിയും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cow is part of culture of india should be declared national animal allahabad high court
Malayalam News from malayalam.samayam.com, TIL Network