മനാമ > ഇന്ത്യയടക്കം നാലു രാജ്യങ്ങളെ ബഹ്റൈന്‍ ചുവപ്പ് പട്ടികയില്‍ നിന്ന് ഒഴിവാക്കി. ബഹ്റൈന്‍ അംഗീകരിച്ച വാക്സിന് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് രാജ്യത്തേക്ക് വരുംമുന്പുള്ള പിസിആര്‍ പരിശോധനയും ഒഴിവാക്കി. ഈ മാസം മൂന്നിന് തീരുമാനം പ്രാബല്യത്തില്‍ വരും.
ഇന്ത്യ, പാക്കിസ്ഥാന്, പനാമ, ഡൊമാനിക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളെയാണ് റെഡ്ലിസ്റ്റില്‍ നിന്നും നീക്കിയത്. ഈ രാജ്യക്കാര്‍ക്കുള്ള പ്രവേശന വിലക്കും നീക്കി. നേരെത്തെ ഈ രാജ്യങ്ങളില്‍ നിന്നുള്ള റെസിഡന്‍സ് വിസക്കാര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. പുതിയ തീരുമാനം പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി. റെഡ്ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പത്തുദിവസം ക്വാറന്റയ്ന്‍ ഉണ്ട്. സ്വന്തമായി ഫ്ളാറ്റില്ലാത്തവര്ക്ക് പത്തുദിവസം ഹോട്ടല്‍ ക്വാറന്റയ്ന്‍ വേണമായിരുന്നു. റെഡ്ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതോടെ ഈ രാജ്യക്കാര്‍ക്ക് ബഹ്റൈനില്‍ നിര്‍ബന്ധിത സമ്പര്‍ക്ക വിലക്ക് ഉണ്ടാകില്ല. എന്നാല്‍, ബഹ്റൈനില്‍ എത്തുന്ന എല്ലാവര്ക്കും സ്വന്തം ചെലവില്‍ മൂന്ന് കോവിഡ് പരിശോധനയുണ്ടാകും.
ബോസ്നിയ, സ്ലോവേനിയ, ഇത്യേപ്യ, കോസ്റ്റാറിക്ക, ഇക്ഡോര്‍ എന്നീ രാജ്യങ്ങളെ പുതുതായി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. റെഡ്ലിസ്റ്റ് രാജ്യക്കാര്‍ക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. 25 രാജ്യങ്ങളാണ് നിലവില്‍ ബഹ്റൈന്‍ ചുവപ്പ് പട്ടികയില്‍ ഉള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..