കഴിഞ്ഞ ദിവസം ആശിഷിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പ്രതി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് അറസ്റ്റ്.
പിടിയിലായ ആശിഷ് (വലത്)
ഹൈലൈറ്റ്:
- പ്രതി ഒളിവിലായിരുന്നു
- തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് അറസ്റ്റ്
- ബന്ധുക്കളുടെ വീട്ടിൽ പരിശോധന നടത്താനിരിക്കെയാണ് പ്രതിയെ പിടികൂടിയത്
സദാചാര ആക്രമണത്തിന് ഇരയായ അമ്മയേയും മകനേയും കള്ളക്കേസിൽ കുടുക്കാൻ ആശിഷ് ശ്രമിച്ചിരുന്നു. ഷംലയ്ക്കും മകനുമെതിരെ പരവൂർ തെക്കുംഭാഗം സ്വദേശിയായ അഭിഭാഷകയാണ് കള്ള പരാതി നൽകിയത്. ഷംലയും മകനും തങ്ങളുടെ ആടിനെ കാറിടിച്ചു കൊന്നെന്നായിരുന്നു പരാതി. ആടിനെ വാഹനം തട്ടിയെന്ന ആരോപണം ശരിയല്ലെന്ന് ഇൻസ്പെക്ടർ എ നിസാർ പറഞ്ഞു.
‘പൃഥ്വിരാജും ആഷിഖ് അബുവും പോയി വാഴപ്പിണ്ടി ജ്യൂസ് കുടിക്കൂ’; പരിഹസിച്ച് ടി സിദ്ദിഖ്
കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് വ്യാജ പരാതി നൽകിയതെന്ന് ഷംലയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവം നടക്കുമ്പോൾ സമീപത്തുകൂടി പോയ ആരും വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ലെന്ന് ഷംല പറയുന്നു. ഒരു മകന്റെ മുന്നിൽ വെച്ചു പറയാൻ പാടില്ലാത്ത അസഭ്യമാണ് പ്രതി തന്നോട് പറഞ്ഞതെന്ന് ഷംല പറയുന്നു.
ഏഴുകോൺ സ്വദേശികളായ ഷംല, മകൻ സാലു എന്നിവർക്കു നേരെയാണ് തിങ്കളാഴ്ച സദാചാര ആക്രമണം ഉണ്ടായത്. ഷംലയുടെ ചികിത്സാ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി വരുമ്പോൾ ഭക്ഷണം കഴിക്കാനാണ് തെക്കുംഭാഗം ബീച്ചിലെ റോഡരുകിൽ വാഹനം നിർത്തിയത്.
ഈ സമയം സ്ഥലത്തെത്തിയ പ്രതി ആശിഷ് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു തകർത്തു. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ സാലുവിനെ പ്രതി കമ്പിവടി ഉപയോഗിച്ചാണ് മർദ്ദിച്ചത്. അക്രമം തടയാനെത്തിയ ഷംലയ്ക്കും അടിയേറ്റു. അമ്മയാണെന്ന് തെളിയിക്കുന്ന രേഖ പ്രതി ആവശ്യപ്പെട്ടതായി ഷംല പറഞ്ഞു.
“വിശന്നിട്ടാണ് ഭക്ഷണം കഴിക്കാൻ അവിടെ നിർത്തിയത്. എന്നാൽ ഭക്ഷണം പോലും കഴിക്കാൻ സാധിച്ചില്ല. ചികിത്സയുടെ ഭാഗമായി മകനാണ് തന്നെ ആശുപത്രിയിൽ കൊണ്ടുപോകുന്നത്. ഇനി ഒരു അമ്മയ്ക്കും ഈ ഗതി വരരുത്.” ഷംല പറഞ്ഞു. “ഇത് നിന്റെ അമ്മയാണോ, കണ്ടാൽ അങ്ങനെ പറയില്ലല്ലോ.” എന്ന് പ്രതി പറഞ്ഞതായി സാലു പറഞ്ഞു.
‘ഉമ്മൻ ചാണ്ടിയുമായി വൈകാരിക ബന്ധം’; കൂടിക്കാഴ്ച നടത്തി ടി സിദ്ദിഖ്
തലയ്ക്കടിക്കാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് കൈക്ക് പരിക്കേറ്റതെന്ന് സാലു പറഞ്ഞു. അമ്മയുടെ കൈയ്യിലും മുതുകിലും അടിച്ചു. സഹായം ചോദിച്ചിട്ടും കണ്ടു നിന്നവർ മിണ്ടിയില്ല. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി. വേഗം ആശുപത്രിയിൽ എത്താനാണ് പോലീസ് നിർദ്ദേശിച്ചത്- സാലു പറഞ്ഞു.
അതേസമയം, പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഷംല രംഗത്തെത്തി. പരാതി കേൾക്കാൻ പോലീസ് ആദ്യം തയ്യാറായില്ലെന്ന് ഷംല പറഞ്ഞു. കേസ് കൊടുക്കാൻ താൽപര്യം ഉണ്ടോയെന്നാണ് പോലീസ് ആദ്യം ചോദിച്ചത്. പ്രതിയുടെ ചിത്രം അടക്കം പോലീസിന് കൈമാറിയെങ്കിലും സംഭവ ദിവസം പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ല. പിറ്റേന്ന് വിളിച്ചപ്പോൾ പ്രതിയുടെ പരാതിയെക്കുറിച്ചാണ് പോലീസ് പറഞ്ഞതെന്ന് ഷംല പറയുന്നു.
‘ഉമ്മൻ ചാണ്ടിയുമായി വൈകാരിക ബന്ധം’; കൂടിക്കാഴ്ച നടത്തി ടി സിദ്ദിഖ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kollam moral policing one arrest
Malayalam News from malayalam.samayam.com, TIL Network