പുറത്തുനിന്നെത്തിയ മൂന്നുപേരിൽ ഒരാളാണ് ഹോട്ടൽ ഉടമയ്ക്കെതിരെ വെടിയുതിർത്തതെന്ന് പോലീസ് കണ്ടെത്തി. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കേസിലെ യഥാർത്ഥ പ്രതികളെ പോലീസ് പിടികൂടിയിരിക്കുന്നത്.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- ഡെലിവറി ബോയ്ക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ല
- മൂന്നു പേരാണ് പ്രതികൾ
- ബുധനാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നത്
പശുവിന് മൗലിക അവകാശങ്ങൾ നൽകണം; ദേശീയ മൃഗമായി പ്രഖ്യാപിക്കണം: അലഹബാദ് ഹൈക്കോടതി
കൊലപാതകവുമായി ബന്ധപ്പെട്ട് വികാസ്, ദേവേന്ദർ, സുനിൽ എന്നിവർ പിടിയിലായി. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കേസിലെ യഥാർത്ഥ പ്രതികളെ പോലീസ് പിടികൂടിയിരിക്കുന്നത്.
പോലീസ് പറയുന്നത് ഇങ്ങനെ- ഓൺലൈൻ വഴിയുള്ള ഓഡർ ശേഖരിക്കുന്നതിനാണ് ഡെലിവറി ബോയ് ഹോട്ടലിൽ എത്തിയത്. ബുധനാഴ്ച പുലർച്ചെ 12.15 നായിരുന്നു ഇത്. ഓഡർ ചെയ്ത വിഭവങ്ങൾ തയ്യാറാകാൻ താമസമുണ്ടെന്ന് ഹോട്ടൽ ജീവനക്കാരൻ ഡെലിവറി ബോയിയെ അറിയിച്ചു. എന്നാൽ പ്രകോപിതനായ ഡെലിവറി ബോയ് ഹോട്ടൽ ജീവനക്കാരനോട് ക്ഷോഭിച്ചു. ഈ സമയം സ്ഥലത്ത് ചുറ്റിക്കറങ്ങുകയായിരുന്ന പ്രതികൾ വിഷയത്തിൽ ഇടപെടുകയും സ്ഥലത്തുണ്ടായിരുന്ന ഹോട്ടൽ ഉടമ സുനിൽ അഗർവാളിനെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
താലിബാൻ ഭീകരസംഘടനയാണോ അല്ലയോ? കേന്ദ്രം വ്യക്തമാക്കണമെന്ന് ഒ അബ്ദുള്ള
വിശദമായ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതികളെ പോലീസ് കണ്ടെത്തിയത്. പിടികൂടാനെത്തിയ പോലീസിനെ കണ്ട് പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും മുഖ്യപ്രതി വികാസിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
ലോക്ക് ഡൗണും നിയന്ത്രണങ്ങളും; വയനാട്ടില്‍ പരിശോധന ശക്തം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : three arrested over murder of restaurant owner; police say swiggy delivery agent not among accused
Malayalam News from malayalam.samayam.com, TIL Network