മാഞ്ചസ്റ്റർ യുനൈറ്റഡ് മുൻ മാനേജർ അലക്സ് ഫെർഗ്യൂസൻ തന്റെ ഓൾഡ് ട്രാഫോൾഡിലേക്കുള്ള മടങ്ങിവരവിൽ വലിയ പങ്ക് വഹിച്ചതായി റൊണാൾഡോ പറഞ്ഞു
മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീണ്ടും പ്രധാന കിരീടങ്ങൾ നേടാൻ സഹായിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ്ബിലേക്കുള്ള തിരിച്ചുവരവ് “മികച്ച തീരുമാനം” ആണെന്നും പുതിയ അധ്യായത്തിന്റെ തുടക്കം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2003-09 കാലയളവിൽ ആറ് സീസണുകൾ മാഞ്ചസ്റ്റർ യുനൈറ്റഡിനു വേണ്ടി കളിച്ച റോണോ ഒരു പതിറ്റാണ്ടിലധികം നീണ്ട ഇടവേളക്ക് ശേഷമാണ് പഴയ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നത്. ഈ വാരം യുവന്റസിൽ നിന്ന് പിരിഞ്ഞ ശേഷം രണ്ട് വർഷത്തേക്കും കരാറിൽ ഒരു വർഷം കൂടി നീട്ടാനുള്ള വ്യവസ്ഥയോട് കൂടിയാണ് റോണോ ക്ലബ്ബിലെത്തിയത്.
“ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് അതെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ അഭിപ്രായത്തിൽ ഇത് ശരിയാണ് … ചരിത്രം തുടരാനും മാഞ്ചസ്റ്ററിന് മികച്ച ഫലങ്ങൾ നേടാൻ സഹായിക്കാനും ട്രോഫികൾ നേടാനും അവയിൽ ഒന്നാമതെത്താനും മികച്ച കാര്യങ്ങൾ നേടാനും ഞാൻ ആഗ്രഹിക്കുന്നു, ”36-കാരനായ താരത്തെ അധികരിച്ച് ക്ലബ്ബ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
മാഞ്ചസ്റ്റർ യുനൈറ്റഡ് മുൻ മാനേജർ സർ അലക്സ് ഫെർഗ്യൂസൻ തന്റെ ഓൾഡ് ട്രാഫോൾഡിലേക്കുള്ള മടങ്ങിവരവിൽ വലിയ പങ്ക് വഹിച്ചതായി റൊണാൾഡോ പറഞ്ഞു. 2003 ൽ സ്പോർട്ടിംഗ് ലിസ്ബണിൽ നിന്ന് 18 വയസ്സുകാരനായ റോണോയെ മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിക്കുന്നതിനായി ഒപ്പുവച്ചത് അദ്ദേഹമാണ്.
Read More: ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിൽ; സ്ഥിരീകരിച്ച് ക്ലബ്ബ് അധികൃതർ
“… സർ അലക്സ് ഫെർഗൂസൺ എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോളിൽ പിതാവിനെ പോലെയാണ്. അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു, അദ്ദേഹം എന്നെ പലതും പഠിപ്പിച്ചു, എന്റെ അഭിപ്രായത്തിൽ തീർച്ചയായും അദ്ദേഹത്തിന് ഒരു വലിയ പങ്കുണ്ട്, കാരണം ഞങ്ങളുടെ ബന്ധം, ഞങ്ങൾ എപ്പോഴും ബന്ധപ്പെട്ടിരുന്നു, അദ്ദേഹം അവിശ്വസനീയനായ വ്യക്തിയാണ്, ”അഞ്ച് തവണ ബാലൺ ഡി ഓർ വിജയിയായ റൊണാൾഡോ പറഞ്ഞു.
ക്ലബ്ബിൽ നാല് സീസണുകൾക്കൊപ്പം കളിച്ച നിലവിലെ യുണൈറ്റഡ് ബോസ് ഒലെ ഗണ്ണർ സോൾഷ്യറുമായുള്ള ബന്ധത്തെ റൊണാൾഡോ പ്രശംസിച്ചു.
“ഞങ്ങൾ ചാറ്റ് ചെയ്തു, പക്ഷേ തീർച്ചയായും അദ്ദേഹം എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അറിയാൻ എനിക്ക് അദ്ദേഹത്തോട് മുഖാമുഖം സംസാരിക്കേണ്ടി വരും,” റൊണാൾഡോ പറഞ്ഞു.
“അദ്ദേഹവുമായുള്ള എന്റെ ബന്ധം വളരെ മികച്ചതാണ്, ഞാൻ മുമ്പ് പറഞ്ഞതുപോലെ, ടീമിന്റെ ഫലങ്ങൾ നേടാൻ ടീമിനെ സഹായിക്കാൻ ഞാൻ മാഞ്ചസ്റ്ററിൽ ഉണ്ട്, കോച്ചിന് എന്ത് സാഹചര്യത്തിലേക്ക് വേണമെങ്കിലും എന്നെ പരിഗണിക്കാം.”
ബുധനാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലൻഡിനെ നേരിടുന്ന പോർച്ചുഗലിനൊപ്പം അന്താരാഷ്ട്ര ഡ്യൂട്ടിയിലാണ് റൊണാൾഡോ ഇപ്പോൾ. അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം സെപ്റ്റംബർ 11 ന് ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഒരു ഹോം ഗെയിമിൽ യുണൈറ്റഡിനായി അദ്ദേഹം അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.