കഴിഞ്ഞ സര്‍ക്കാരിൻ്റെ കാലത്ത് പ്രഖ്യാപിച്ച സ്മാര്‍ട്ട് റേഷൻ കാര്‍ഡ് പദ്ധതി ചില മാറ്റങ്ങളോടെയാണ് നടപ്പാക്കുന്നത്. ഇതനുസരിച്ച് റേഷൻ കടകളിലെ ഇ പോസ് മെഷീനിലും മാറ്റങ്ങള്‍ വരും.
സ്മാർട്ട് റേഷൻ കാർഡ്, പ്രതീകാത്മക ചിത്രം Photo: TNN/File
ഹൈലൈറ്റ്:
- പുതിയ സ്മാര്‍ട്ട് റേഷൻ കാര്‍ഡ് വരുന്നു
- നവംബര്‍ മുതൽ വിതരണം തുടങ്ങാൻ സര്‍ക്കാര്‍
- ഓൺലൈനായും അപേക്ഷിക്കാം
- എന്താണ് സ്മാര്‍ട്ട് റേഷൻ കാര്‍ഡ്?
പരമ്പരാഗതമായ റേഷൻ കാര്‍ഡുകള്‍ക്ക് പാസ്പോര്‍ട്ടിനു സമാനമായ രൂപമാണ് ഉണ്ടായിരുന്നതെങ്കിൽ സ്മാര്‍ട്ട് റേഷൻ കാര്‍ഡ് പാൻ കാര്‍ഡും എടിഎം കാര്‍ഡും പോലെ പ്ലാസ്റ്റിക് നിര്മികമായ കാര്‍ഡ് ആയിരിക്കും. കാര്‍ഡിൻ്റെ മുൻവശത്ത് കാര്‍ഡ് ഉടമയുടെ പേരും ഫോട്ടോയും ഒരു ക്യൂ ആര് കോഡും ഉണ്ടാകും. കൂടാതെ കാര്‍ഡിനു പിൻവശത്തായി റേഷൻ കടയുടെ നമ്പര്‍, പ്രതിമാസ വരുമാനം തുടങ്ങിയ വിവരങ്ങളും വീട് വൈദ്യുതീകരിച്ചിട്ടുണ്ടോ, എൽപിജി കണക്ഷനുണ്ടോ തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. റേഷൻ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കടയുടമയ്ക്ക് കാര്‍ഡിൽ രേഖപ്പെടുത്താനുള്ള പ്രത്യേകം ഇടം ഉണ്ടാകില്ല. - എങ്ങനെ നിലവിലെ റേഷൻ കാര്‍ഡ് മാറി സ്മാര്‍ട്ട് കാര്‍ഡിന് അപേക്ഷിക്കാം?
താലൂക്ക് സപ്ലൈ ഓഫീസിലോ സിവിൽ സര്‍വീസ് പോര്‍ട്ടിലിലോ ആണ് പുതിയ സ്മാര്‍ട്ട് റേഷൻ കാര്‍ഡിനായി അപേക്ഷിക്കേണ്ടത്. നവംബര്‍ ഒന്നു മുതൽ സ്മാര്‍ട്ട് റേഷൻ കാര്‍ഡുകളുടെ വിതരണം തുടങ്ങുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതിനു 25 രൂപ ഫീസുണ്ടാകും. അതേസമയം, മുൻഗണനാ വിഭാഗക്കാര്‍ക്ക് സൗജന്യമായി തന്നെ സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആര് അനിൽ അറിയിച്ചിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ഡിന് അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ സിവിൽ സപ്ലൈസ് വെബ്സൈറ്റിൽ നിന്ന് പിഡിഎഫ് പ്രിൻ്റ് എടുത്തും സപ്ലൈ ഓഫീസിൽ നിന്ന് കാര്‍ഡ് നേരിട്ട് കൈപ്പറ്റിയും ഉപയോഗിക്കാനാകും. - എന്താണ് പുതിയ സ്മാര്‍ട്ട് റേഷൻ കാര്‍ഡിൻ്റെ ഗുണം?
കഴിഞ്ഞ സര്‍ക്കാരിൻ്റെ കാലത്തായിരുന്നു സ്മാര്‍ട്ട് റേഷൻ കാര്‍ഡ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ ചില മാറ്റങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എടിഎം കാര്‍ഡിൻ്റെ വലുപ്പത്തിലേയ്ക്ക് മാറുന്നതോടെ കാര്‍ഡ് സൂക്ഷിച്ചു വെക്കാൻ എളുപ്പമാണെന്നതാണ് പ്രധാന മെച്ചം. ഇത് തിരിച്ചറിയൽ കാര്‍ഡായി പേഴ്സിൽ കൊണ്ടു നടക്കുകയുമാകാം. പുതിയ കാര്‍ഡ് വരുന്നതോടെ റേഷൻ കടകളിലുള്ള ഇ – പോസ് യന്ത്രങ്ങളിൽ ക്യൂ ആര് കോഡ് സ്കാനറും ഉണ്ടാകും.
Also Read: അക്ഷയകേന്ദ്രം വഴി ഇനി പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാം, പേരും ചേർക്കാം
Also Read: മുൻഗണനാ റേഷൻ കാര്‍ഡുകൾ അനര്‍ഹമായി കൈവശം വെച്ചിട്ടുണ്ടോ? തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പണി പാളും
Also Read: റേഷൻ കാർഡിൽ പുതിയ അംഗത്തിന്റ പേര് ഓൺലൈനായി ചേർക്കാനാകുമോ? 85843417
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala to launch smart ration card from november 2021 how to apply via civil supplies website in malayalam
Malayalam News from malayalam.samayam.com, TIL Network