ആരോഗ്യകരമായ ഭക്ഷണശീലത്തിൽ പ്രധാനമാണ് പഴങ്ങൾ കഴിക്കുന്നത്. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഇവ ഏത് സമയത്തും എത്ര വേണമെങ്കിലും കഴിക്കാമോ? പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ ഇതാ…
പഴങ്ങൾ കഴിക്കുമ്പോൾ ഈ കാര്യങ്ങൾ ഓർമ്മിക്കാം
ഹൈലൈറ്റ്:
- പോഷക സമൃദ്ധമാണ് പഴങ്ങൾ
- പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ
ഒരു ദിവസം രണ്ട് പഴങ്ങൾ :
ഏത് പഴവർഗമാണ് കഴിക്കാൻ ഏറ്റവും നല്ലത് എന്നതിനെപ്പറ്റി ആലോചിക്കേണ്ട. പഴങ്ങൾ ഏതായാലും അത് ഭക്ഷണശീലത്തിൽ ചേർക്കുന്നത് വഴി നിരവധി ഗുണങ്ങളെ ശരീരത്തിന് നൽകാനാവും. ദിവസവും കഴിക്കാനായി രണ്ട് തരം പഴവർഗങ്ങൾ തിരഞ്ഞെടുക്കുക. നാല് മുതൽ അഞ്ച് തവണയായി ഇത് നിങ്ങൾക്ക് കഴിക്കാം. സ്വാഭാവിക മധുരം അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹത്തെ ഭയപ്പെടാതെ നിങ്ങൾക്ക് പഴങ്ങൾ കഴിക്കാനാവും. ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ വിവിധ തരം പഴങ്ങൾ കഴിക്കുന്നത് വഴി സാധിക്കുമെന്ന് പറയപ്പെടുന്നു.
അമിതമാകരുത് :
പഴങ്ങൾ ആണെങ്കിലും ഇത് നിങ്ങൾ അമിതമായി കഴിക്കുന്നു എന്ന് തോന്നുലുണ്ടോ. എപ്പോഴും പഴങ്ങൾ മാത്രം കഴിച്ച് കൊണ്ടിരുന്നാൽ പറ്റില്ലല്ലോ. അതിൻ്റെ അത് കഴിക്കുന്നതിൻ്റെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. എല്ലാ പഴങ്ങളിൽ ഫ്രക്ടോസ് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. കൂടുതൽ കഴിക്കുന്നത് വഴി ശരീരത്തിൽ കാർബോഹൈഡ്രേറ്റായി മാറാൻ സാധ്യതയുള്ള ഇത് പലപ്പോഴും ശരീരഭാരം വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പ്രശ്നങ്ങളുണ്ടാക്കാനും ഒക്കെ ഇടയാക്കിയേക്കും. അതുകൊണ്ടാണ് ഒരു ദിവസം രണ്ടു തരം പഴവർഗങ്ങളിൽ കൂടുതൽ കഴിക്കരുത് എന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നത്.
ഉലുവയില കഴിച്ചാൽ ലഭിക്കും ഗുണങ്ങൾ
പഴച്ചാറുകൾ ഭക്ഷണത്തിന്റെ ഭാഗമാകാം:
നിങ്ങളുടെ ഭക്ഷണ ശീലത്തിൽ ഒന്നിലധികം പഴങ്ങൾ ചേർക്കാനുള്ള മികച്ച മാർഗമാണ് പഴച്ചാറുകൾ. പായ്ക്ക് ചെയ്തുവരുന്ന പഴച്ചാറുകളേക്കാൾ ഏറ്റവും നല്ലത് വീടുകളിൽ തന്നെ എളുപ്പത്തിൽ നിർമ്മിച്ചെടുക്കുന്നതാണ്. വിപണികളിൽ നിന്നും വാങ്ങുന്നവയിൽ കേടുകൂടാതെയിരിക്കാനായി പ്രിസർവേറ്റീവുകൾ ചേർക്കാറുണ്ട്. നാരുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള വീട്ടിൽ നിർമ്മിച്ച ജ്യൂസുകളാണ് എപ്പോഴും കഴിക്കാൻ ഏറ്റവും നല്ലത്. തയ്യാറാക്കിയ ജ്യൂസുകൾ അധിക സമയം കഴിയുന്നതിനു മുമ്പ് തന്നെ അത് കുടിക്കുക.
നാടൻ പഴങ്ങൾ കൂടുതൽ കഴിക്കാം :
നമ്മുടെ നാട്ടിൽ തന്നെ കാലാനുസൃതമായി ഉണ്ടാവുന്ന പഴങ്ങൾ തന്നെയായിരിക്കും നമ്മുടെ ശരീരപ്രകൃതിക്കും ഏറ്റവും ഉത്തമമായത്. കയറ്റുമതി ചെയ്ത് നമ്മുടെ ദേശത്തേക്ക് വരുന്ന പല പഴങ്ങളും നാം ഉദ്ദേശിക്കുന്ന ഫലങ്ങളെ നൽകുന്നതല്ല. നമ്മുടെ നാട്ടിൽ തന്നെ ലഭ്യമായ സീസണൽ പഴങ്ങൾ പോഷകസമൃദ്ധവും പോക്കറ്റിലെ കാശ് അധികം കളയാത്തതുമാണ്. കയറ്റുമതി ചെയ്യുന്ന പഴങ്ങൾ ചെലവേറിയതും ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി നിരവധി രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതും ആയിരിക്കും.
പാലിനൊപ്പം പഴങ്ങൾ കഴിക്കുന്നത്:
പലർക്കും പാലും പഴങ്ങളും ചേർത്തു തയ്യാറാക്കുന്ന സ്മൂത്തികൾ കഴിക്കാൻ ഇഷ്ടമാണ്. പാലിൽ പഴങ്ങൾ കലർത്തി കഴിക്കുന്നത് ഗുണമേറിയതാണോ എന്നത് പണ്ടുമുതലേ പലർക്കും ഉള്ള സംശയം ആണ്. പഴങ്ങൾ പാലിനൊപ്പം ചേർത്ത് കഴിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. എന്നാൽ നിങ്ങൾക്ക് പ്രമേഹം, പിസിഒഎസ് പോലുള്ള എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ ഒരുമിച്ച് കലർത്തുന്നത് കഴിക്കുമ്പോൾ ചില പ്രതികരണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സ്മൂത്തികളിൽ പശുവിൻ പാലിന് പകരം ബദാം പാൽ തിരഞ്ഞെടുക്കാം.
വിളർച്ച പരിഹരിക്കാൻ ഈ കാര്യങ്ങൾ സഹായിക്കും
പ്രോട്ടീൻ സ്രോതസ്സുമായി പഴങ്ങൾ കലർത്താം
പ്രമേഹം, പൊണ്ണത്തടി അല്ലെങ്കിൽ പിസിഒഎസ് പോലുള്ള ആരോഗ്യ സാഹചര്യങ്ങൾ കാരണം നിങ്ങളുടെ കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തിയ ഒരാളാണ് നിങ്ങളെങ്കിൽ പഴങ്ങളോടൊപ്പം പ്രോട്ടീൻ ചേർത്ത് കഴിക്കാനാവും. പഴങ്ങൾ കൂടുതൽ കഴിക്കാനായി തിരഞ്ഞെടുക്കുന്നത് വഴി നിങ്ങൾക്ക് മറ്റു ഇഷ്ടഭക്ഷണങ്ങൾ കഴിക്കാതിരിക്കുമ്പോൾ ഉള്ള മടുപ്പ് മാറിക്കിട്ടുകയും ചെയ്യും.
നിങ്ങൾ ശരീരഭാരം കുറയ്ക്കാനോ രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഉച്ചഭക്ഷണ സമയമാണ്. വൈകുന്നേരമോ അത്താഴസമയത്തോ നിങ്ങൾ പഴങ്ങൾ നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ ചേർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ പപ്പായ ഇതിനായി തിരഞ്ഞെടുക്കുക.
മസാല മിൽക്ക് കുടിച്ചാലുള്ള ഗുണങ്ങൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : simple rules to follow while eating fruits
Malayalam News from malayalam.samayam.com, TIL Network