മൂന്നാം ഡോസ് ആവശ്യമായി വരുന്ന പക്ഷം പരിശോധിക്കുന്ന ഡോക്ടര്‍ തന്നെ വാക്സിനേഷന് സൗകര്യമൊരുക്കും.
മൂന്നാം ഡോസിന് അര്‍ഹരായ വിഭാഗങ്ങള്‍
1. വൃക്ക രോഗം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞവര്‍.
2. ട്യൂമര്‍, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുള്ളവരും അതിന് അടുത്ത കാലത്ത് ചികില്‍സ തേടിയവരും.
3. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കോ സ്റ്റെം സെല്‍ മാറ്റിവയ്ക്കിലോ വിധേയരായവര്‍.
4. എച്ച്ഐവി രോഗികള്‍
5. ശാരീരിക പ്രതിരോധ ശേഷി കുറയാന്‍ കാരണമാവുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍.
ഡോക്ടര്‍മാരെ കണ്ട് വാക്സിന് രജിസ്റ്റര്‍ ചെയ്യണം
വിവിധ കാരണങ്ങളാല്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസിലൂടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. എന്നാല്‍, ഇവരില്‍ ആരെല്ലാം ബൂസ്റ്റര്‍ ഡോസ് എടുക്കണം എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ നിലവില്‍ ചികില്സിക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുന്നത് നല്ലതാണെന്നും ഡിഎച്ച്എ അറിയിച്ചു. മൂന്നാം ഡോസ് ആവശ്യമായി വരുന്ന പക്ഷം ചികില്സിക്കുന്ന ഡോക്ടര്‍ തന്നെ വാക്സിനേഷന് സൗകര്യമൊരുക്കും. ദുബായിലെ സ്വദേശികളും പ്രവാസികളും മറ്റിടങ്ങളില്‍ നിന്നാണ് രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നതെങ്കില്‍ മൂന്നാം ഡോസ് എടുക്കാന്‍ അര്‍ഹതയുണ്ടെന്ന് കാണിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ചികില്സിക്കുന്ന ഡോക്ടറില്‍ നിന്ന് വാങ്ങിനല്‍കണം.
ബൂസ്റ്റര്‍ ഡോസിനുള്ള അര്‍ഹത അറിയാം
അതേസമയം, രണ്ട് ഡോസ് വാക്സിന് എടുക്കുകയും പ്രതിരോധ ശേഷിക്കുറവിന്റെ പ്രശ്നങ്ങള്‍ നേരിടാത്തവരുമായ ആളുകളെ സംബന്ധിച്ചിടത്തോളം അവര്‍ മൂന്നാം ഡോസ് വാക്സിന് എടുക്കേണ്ടതില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുന്ന പക്ഷം അത് അറിയിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. മൂന്നാം ഡോസ് വാക്സിന് എടുക്കാന്‍ അര്‍ഹതയുണ്ടോ എന്ന് അറിയുന്നതിനായി ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ഫാമിലി മെഡിസിന് ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കുകയോ 800342 എന്ന നമ്പറിലേക്ക് ടെലിമെഡിസിന്‍ സംവിധാനത്തിലേക്ക് വിളിക്കുകയോ ചെയ്യാവുന്നതാണെന്നും ഡിഎച്ച്എ വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : dubai to offer third pfizer covid19 vaccine shot to immune compromised people
Malayalam News from malayalam.samayam.com, TIL Network