മുഖം തിളങ്ങാന്‍ സഹായിക്കുന്ന ചില പ്രത്യേക ഫേസ്പായ്ക്കുകളെക്കുറിച്ചറിയൂ
ഒരു വാഴപ്പഴം
പഴത്തിലെ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സി യുമെല്ലാം ചുളിവുകളുടെ രൂപഘടന കുറയ്ക്കാൻ സഹായിക്കുന്നു.വൈറ്റമിന്‍ സിയുമെല്ലാം മുഖത്തെ ചുളിവുകള്‍ക്ക് പരിഹാരമാണ്. മാത്രമല്ല, ഇത് മുഖത്തിന് മൃദുത്വവും തിളക്കവും നല്‍കാനും കറുത്ത പാടുകളും മുഖക്കുരു പാടുകളും നീക്കാനും നല്ലതാണ്.ഒരു പാത്രത്തിൽ പഴുത്ത ഒരു വാഴപ്പഴം നന്നായി ഉടച്ചതും, രണ്ട് ടേബിൾ സ്പൂൺ തേനും മൂന്ന് ടേബിൾ സ്പൂൺ പാലും ചേർത്ത് ഒരു മിശ്രിതം ഉണ്ടാക്കുക. ഇത് നന്നായി ഇളക്കി മുഖത്തും കഴുത്തിലും പുരട്ടുക. അത് 40 മിനിറ്റ് ഇരിക്കട്ടെ, എന്നിട്ട് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ചർമ്മത്തിന് ആവശ്യമായ ഈർപ്പം പകരുന്ന തേനും ഏത്തപ്പഴവും ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും പാൽ സൗമ്യമായി നിർജ്ജീവ ചർമ്മത്തെ പുറംതള്ളുകളും ചെയ്യും.
തക്കാളി
ചര്‍മം വൃത്തിയാക്കാനുള്ള ഒരു സ്വാഭാവിക ക്ലൻസറാണ് തക്കാളി നീര് .. മുഖത്തെ കരുവാളിപ്പു മാറാനും മുഖത്തിന് നിറം വയ്ക്കാനുമെല്ലാം ഇതേറെ നല്ലതാണ്. രണ്ട് ചെറിയ തക്കാളിയുടെ പൾപ്പ് എടുത്ത് പപ്പായ നന്നായി ഉടച്ചെടുത്തതിലേയ്ക്ക് യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. പപ്പായയിൽ എൻസൈമുകൾ ഉണ്ട്, ഇത് പാടുകളുടെ രൂപം കുറയ്ക്കുന്നതിനും മുഖത്ത് നിന്ന് നിർജ്ജീവ കോശങ്ങളെ അലിയിക്കുന്നതിനും സഹായിക്കുന്നു. മുഖക്കുരു ഉള്ള ചർമ്മത്തിന് ഏറ്റവും മികച്ച പ്രകൃതിദത്ത പ്രതിവിധിയാണ് തക്കാളി. ഇത് ഒരു മണിക്കൂർ വച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
മഞ്ഞൾ
നാലോ അഞ്ചോ ബദാം വെള്ളത്തിൽ മുക്കിവയ്ക്കുക. രാവിലെ ബദാം പേസ്റ്റാക്കി ചതച്ചെടുക്കുക. ഇതിലേക്ക് 2 കുങ്കുമപ്പൂവും മൂന്നോ നാലോ ടേബിൾ സ്പൂൺ തണുത്ത പാലും കലർത്തുക. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടി കഴുകുന്നതിനു മുമ്പ് ഒരു മണിക്കൂർ ഇടുക. കുങ്കുമവും ബദാമും അവയുടെ തിളക്കമാർന്ന സ്വഭാവത്തിന് പേരുകേട്ടതാണ്, മാത്രമല്ല ഇത് കരുവാളിപ്പ് നീക്കം ചെയ്യുന്നതിനും ഏറെ ഫലപ്രദമാണ്.
മിൽക്ക് ക്രീം, ഒരു നുള്ള് മഞ്ഞൾ, ഒരു സ്പൂൺ കടല മാവ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. മുഖം നന്നായി കഴുകിയതിനു ശേഷം ഇത് മുഖത്ത് പുരട്ടുക. പ്രത്യേകിച്ച് മുഖക്കുരു സാധ്യതയുള്ള പ്രദേശങ്ങളിൽ ഇത് തുല്യമായി മസാജ് ചെയ്യണം. ഈ ക്രീം നിങ്ങളുടെ മുഖത്ത് നിന്നുള്ള അധിക എണ്ണയെ തുടച്ചു നീക്കുകയും, ചർമത്തിൻ്റെ പുറം ഭാഗങ്ങളിൽ ജലാംശം നിലനിർത്തുകയും അത് വൃത്തിയാക്കുകയും ചെയ്യും.
തൈര്
പ്രകൃതി തന്നെ നൽകിയ ചേരുവയായ തൈര് ഏതൊരു ചർമസ്ഥിതിയിലും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. ഇതിൽ ലാക്റ്റിക് ആസിഡ് ഗുണങ്ങൾ ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ എളുപ്പത്തിൽ പുറംതള്ളാൻ സഹായിക്കുന്നു. ഇത് ആവശ്യമായ ഈർപ്പം നൽകിക്കൊണ്ട് ചർമ്മത്തെ പരിപോഷിപ്പിക്കുകയും ചർമ്മസ്ഥിതി കാണാൻ കൂടുതൽ തിളക്കമുള്ളതും ആകർഷകവുമാക്കി മാറ്റുന്നു.ഒരു പാത്രത്തിൽ മൂന്ന് ടേബിൾ സ്പൂൺ തൈര്, ഒരു ടേബിൾ സ്പൂൺ തേനും ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് യോജിപ്പിക്കുക. ഇത് കട്ടിയുള്ള മിശ്രിതമാക്കി മുഖത്തും കഴുത്തിലും പുരട്ടുക. ഒരു മണിക്കൂർ വിടുക, എന്നിട്ട് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ചർമ്മത്തിന് തിളക്കം വേഗത്തിൽ നൽകാനും ചർമ്മത്തെ മനോഹരമാക്കാനും ഇത് ഉത്തമ പ്രതിവിധിയാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : home made face packs for glowing skin
Malayalam News from malayalam.samayam.com, TIL Network