ഹൈലൈറ്റ്:
- വിവാദ പ്രസ്താവനയുമായി അലഹബാദ് ഹൈക്കോടതി ജഡ്ജി.
- പശു ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ പുറത്തുവിടുന്നു.
- വിവാദ പ്രസ്താവനയുമായി ജഡ്ജി.
പ്രയാഗ്രാജ്: ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ തന്നെ പുറത്തുവിടുന്ന ഒരേ ഒരു ജീവി പശു ആണെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി. പശുവിനെ ഇന്ത്യയുടെ ‘ദേശീയ മൃഗം’ ആയി പ്രഖ്യാപിക്കണമെന്ന് നിർദേശിച്ച ജസ്റ്റിസ് ശേഖർ കുമാർ യാദവാണ് വിവാദ പ്രസ്താവന വീണ്ടും നടത്തിയത്. പശുവിനെ കശാപ്പ് ചെയ്ത പ്രതിക്ക് ജാമ്യം നിഷേധിച്ച് ഉത്തരവിൻ്റെ പകർപ്പിലാണ് ഈ പരാമർശമുള്ളത്.
പശുവിന് മൗലിക അവകാശങ്ങൾ നൽകണം; ദേശീയ മൃഗമായി പ്രഖ്യാപിക്കണം: അലഹബാദ് ഹൈക്കോടതി
ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ തന്നെ പുറത്തുവിടുന്ന ഒരേ ഒരു ജീവി പശു ആണെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. യജ്ഞസമയത്ത് പശുവിൻ പാലിൽ നിന്ന് ഉണ്ടാക്കുന്ന നെയ്യ് ഉപയോഗിക്കുന്നത് ഇന്ത്യയിലെ ആചാരമാണ്. ഇത് സൂര്യ പ്രകാശത്തിന് പ്രത്യേക ഊർജ്ജം നൽകുന്നതോടെ മഴയ്ക്ക് കാരണമായി തീരുന്നു. പശുവിൻ്റെ പാൽ, തൈര്, മൂത്രം, ചാണകം എന്നിവ കൊണ്ട് തയ്യാറാക്കുന്ന പഞ്ചഗവ്യം നിരവധി രോഗങ്ങൾക്കുള്ള മരുന്ന് കൂടിയാണ്. ഒരു പശു തന്റെ ജീവിതകാലത്ത് 400 ലധികം മനുഷ്യർക്ക് പാൽ നൽകുന്നുണ്ടെന്നും ജസ്റ്റിസ് ശേഖർ കുമാർ യാദവ് വ്യക്തമാക്കി.
പശുവിന്റെ നിലനിൽപ്പ് ഇന്ത്യൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായതിനാൽ ബീഫ് കഴിക്കുന്നത് ഒരു പൗരന്റെയും മൗലികാവകാശമായി കണക്കാക്കാനാവില്ല. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ പാർലമെന്റ് നിയമം കൊണ്ടുവരണം. പശുവിനെ ഉപദ്രവിക്കുന്ന തരത്തിലുള്ള സംസാരം പോലും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. 400 പേർക്ക് പാൽ നൽകുന്ന പശുവിന് തൻ്റെ മാംസം 80 പേർക്ക് മാത്രമേ ഭക്ഷണമാക്കാൻ കഴിയൂവെന്ന് ആര്യസമാജ സ്ഥാപകൻ ദയാനന്ദ് സരസ്വതിയെ ജസ്റ്റിസ് യാദവ് പറഞ്ഞു. പശുവിനെയോ കാളയോയോ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിന് തുല്യമാണെന്ന് യേശു ക്രിസ്തു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തര്‍ പ്രദേശിലെ സംഭാലില്‍ നിന്നുള്ള ഗോവധം ആരോപിക്കപ്പെട്ട പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള 12 പേജിലുള്ള ഉത്തരവിലാണ് ജസ്റ്റിസ് ശേഖർ കുമാർ യാദവ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
അപൂര്‍വ രോഗം, യുപിയിൽ മുടി കഴിക്കുന്ന പെൺകുട്ടി; ഡോക്ടര്‍മാര്‍ ഓപ്പറേഷൻ ചെയ്ത് നീക്കിയത് 2 കിലോ മുടി
പശു ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടു തന്നെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നുമാണ് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞത്. “പശുവിന് മൗലികാവകാശം നല്‍കുന്നതിന് പാര്‍ലമെന്റ് നിയമം പാസാക്കണം. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം. ഇന്ത്യയുടെ സംസ്കാരവുമായി ബന്ധപ്പെട്ടതാണ് പശു, അവയെ അക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം.
ഗോ സംരക്ഷണ പ്രവർത്തനം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രമല്ല. പശു ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാണ്, ഇന്ത്യയുടെ സംസ്കാരം സംരക്ഷിക്കേണ്ടത് എല്ലാ മതത്തിലും പെട്ട പൗരന്മാരുടെ കടമയാണ്’ കോടതി നിരീക്ഷിച്ചതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുകയും പശുവിനെ അപായപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും വേണം. വ്യത്യസ്ത മതവിഭാഗങ്ങളും ആചാരങ്ങളും ഉണ്ടെങ്കിലും പൗരന്മാര് ഒരേ തരത്തില്‍ ചിന്തിക്കുന്ന രാജ്യമാണ് ഇന്ത്യ” – എന്നും യാദവ് പറഞ്ഞിരുന്നു.
തണ്ണിച്ചാൽ കേരളത്തിലെ ഡ്രാഗണ്‍ ഫ്രൂട്ട് ഗ്രാമം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cow is the only animal that inhales and exhales oxygen says allahabad high court judge shekhar kumar yadav
Malayalam News from malayalam.samayam.com, TIL Network