മുടിയിലെ താരന് പരിഹാരമായി ചെയ്യാവുന്ന പല അടുക്കള വൈദ്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ.
കടുകിന്
ഇത്തരത്തിലെ പ്രശ്നങ്ങള്‍ക്ക് പല പരിഹാരങ്ങളുമുണ്ട്. പലതും വീട്ടുവൈദ്യങ്ങളാണ്. ഇതില്‍ അടുക്കള ചേരുവകളാണ് പ്രധാനം. ഇത്തരത്തില്‍ ഒന്നാണ് കടുക്. അടുക്കളയില്‍ കറികളിലും മറ്റും ചേര്‍ക്കുന്ന കടുകിന് പല ഗുണങ്ങളുമുണ്ട്. പൊതുവേ കടുകെണ്ണ അഥവാ മസ്റ്റാര്‍ഡ് ഓയില്‍ സൗന്ദര്യ, മുടി, ആരോഗ്യ സംരക്ഷണ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. കടുക് താരനുള്ള നല്ലൊരു മരുന്നു കൂടിയാണ്. കടുക് അല്പം വെള്ളം ചേര്‍ത്ത് അരച്ച് തലയില്‍ പുരട്ടാം. ഇത് അല്പം കഴിയുമ്പോള്‍ കഴുകാം. ഇതു പോലെ കഞ്ഞി വെള്ളത്തില്‍, പ്രത്യേകിച്ചും പുളിപ്പിച്ച കഞ്ഞിവെള്ളത്തില്‍ കടുകരച്ച് ഇതും മുടിയില്‍ തേയ്ക്കാം.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ താരനുള്ള നല്ലൊരു പരിഹാരമാണ്. ഇത് പല രീതിയിലും ഉപയോഗിയ്ക്കാം. ഒരു ഗ്ലാസ്സ് വെള്ളത്തിലേക്ക് അൽപം ആപ്പിൾ സിഡർ വിനാഗിരി ഒഴിച്ച് നല്ലതു പോലെ മിക്സ് ചെയ്യുക. ഇത് നന്നായി തലയിൽ തേച്ച് മസ്സാജ് ചെയ്യുക. കുറച്ച് നേരം കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. താരൻ ഇല്ലാതെയാക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് ഇത്. ഇത്തരത്തിൽ ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ചെയ്യുന്നതിലൂടെ നിങ്ങളുടെ തലയിലെ താരൻ ഇല്ലാതാകും എന്ന് മാത്രമല്ല മുടിയുടെ തിളക്കം വർധിപ്പിക്കുകയും തലയോട്ടിയിലെ പിഎച്ച് ബാലൻസ് നിലനിർത്തുകയും ചെയ്യും. ആപ്പിൾ സിഡർ വിനാഗിരിയിൽ അൽപം ടീ ട്രീ ഓയിൽ കലർത്തുക. ഇത് നന്നായി മിക്സ് ചെയ്യുക. ശേഷം നിങ്ങളുടെ തലയോട്ടിയിൽ ഇത് ഉപയോഗിച്ച് നന്നായി മസ്സാജ് ചെയ്യുക. ദിവസവും ഇത്തരത്തിൽ ചെയ്യുന്നത് വളരെ നല്ലതാണ്. ചുരുങ്ങിയത് ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ചെയ്യാൻ ശ്രമിക്കുക. താരൻ പൂർണ്ണമായും ഇല്ലാതാക്കാൻ ഇത് ഏറ്റവും നല്ലതാണ്.
പച്ചക്കര്‍പ്പൂരം
പച്ചക്കര്‍പ്പൂരം ഇതിനുളള നല്ലൊരു പരിഹാരമാണ്. ഇത് എണ്ണയില്‍ ഇട്ടു കാച്ചി മുടിയില്‍ തേയ്ക്കാം. അല്പം കഴിയുമ്പോള്‍ കഴുകാം. ഇതു പോലെ ഉഴുന്നോ ചെറുപയര്‍ പൊടിയോ വെള്ളത്തില്‍ കലക്കി മുടിയില്‍ തേയ്ക്കാം. അല്പം കഴിഞ്ഞ് കഴുകാം. ഇതു പോലെ ചെറുനാരങ്ങയുടെ തൊണ്ട് എണ്ണയില്‍ ഇട്ട് തിളപ്പിയ്ക്കുക. ഇത് ചൂടാറുമ്പോള്‍ മിക്സിയില്‍ എണ്ണയുമായി ചേര്‍ത്തരച്ച് മിശ്രിതമാക്കുക. ഇത് ശിരോചര്‍മത്തില്‍ തേയ്ക്കാം. പിന്നീട് ഇത് കഴുകാം. ഇതും താരന് മാറാനുളള നല്ലൊരു വഴിയാണ്. നാരങ്ങാനീരും താരനു നല്ല പരിഹാരമാണ്.
വെളിച്ചെണ്ണ
വെളിച്ചെണ്ണ ചൂടാക്കി ഇതില്‍ അല്പം നാരങ്ങാനീരും ചേര്‍ത്ത് ശിരോചർമ്മത്തിൽ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കുക. ഇത് ഒരു മണിക്കൂറോളം വച്ചതിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകുക. ഇത് നിങ്ങൾ ആഴ്ച്ചയിൽ രണ്ടു ദിവസമെങ്കിലും ചെയ്യുക.വെളിച്ചെണ്ണ മലാസെസിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന ഫംഗസ് അണുബാധയെ പ്രതിരോധിക്കുവാൻ സഹായിക്കുന്നു. ഇത് താരൻ ഉണ്ടാകുന്നത് തടയുന്നു. ഫംഗസ്സിനെ തുരത്തുന്ന ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങളാൽ സമ്പന്നമാണ് ഇഞ്ചിപ്പുൽ തൈലം. ഈ സവിശേഷതയുടെ സഹായത്താൽ, താരന്റെ പ്രശ്നത്തിന് ഒരു പ്രധാന കാരണമായ ഒരു തരം യീസ്റ്റായ മലാസെസിയ ഫർഫറിനെ നേരിടാൻ ഇഞ്ചിപ്പുൽ തൈലം നിങ്ങളെ സഹായിക്കുന്നു. കുറച്ച് തുള്ളി പുൽത്തൈലം നിങ്ങളുടെ ഷാമ്പുവിൽ ചേർക്കുക. എന്നിട്ട് തലയിൽ നന്നായി മസാജ് ചെയ്യുക. ശേഷം, വെള്ളം ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കുക. ചര്‍മ നിറത്തിന് ഗ്ലൂട്ടാത്തയോണ്‍ ചികിത്സ ചെയ്യുമ്പോള്‍….
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how to get rid off dandruff
Malayalam News from malayalam.samayam.com, TIL Network