Jibin George | Samayam Malayalam | Updated: Sep 4, 2021, 7:41 PM
സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിന് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്
മുഖ്യമന്ത്രി പിണറായി വിജയൻ. Photo: TOI
ഹൈലൈറ്റ്:
- രാത്രികാല കർഫ്യൂവും ഞായറാഴ്ചകളിലെ ലോക്ക്ഡൗണും തുടരും.
- ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ കൂടുതൽ തീരുമാനം.
- പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരത്ത്: കൊവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിന് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
‘കേരളം ഇനി പൂർണമായി അടച്ചിടില്ല’; ക്വാറൻ്റൈൻ ലംഘിച്ചാൽ കനത്ത പിഴ, നിർദേശവുമായി മുഖ്യമന്ത്രി
രാത്രി 10 മണി മുതൽ രാവിലെ ആറ് മണിവരെയുള്ള രാത്രികാല കർഫ്യൂവും ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണും തുടരണം എന്നാണ് അവലോകന യോഗത്തിൽ വിലയിരുത്തൽ ഉണ്ടായത്. ഇക്കാര്യത്തിൽ കൂടുതൽ തീരുമാനങ്ങൾ തുടരണോ എന്ന കാര്യത്തിൽ ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീട്ടിൽ ക്വാറൻ്റൈനിൽ കഴിയുന്നവർ നിർദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. അത്തരക്കാർക്കെതിരെ കേസെടുത്ത് സിഎഫ്എൽടിസിയിലേക്ക് മാറ്റും. ഓണത്തിന് ശേഷം പ്രതീക്ഷിച്ച തോതിലുള്ള കൊവിഡ് വർധന ഉണ്ടായിട്ടില്ല. കഴിഞ്ഞ മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായ രോഗികളുടെ ശതമാനത്തിൽ കുറവുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
18 വയസിന് മുകളിൽ 75 ശതമാനം പേർക്ക് 45 വയസിന് മുകളിലുള്ള 92 ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. ദേശീയ ശരാശരിയേക്കാൾ മുകളിലാണ് സംസ്ഥാനത്തെ വാക്സിനേഷൻ. 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഈ മാസം വാക്സിൻ നൽകും. നാളെ ഒമ്പത് ലക്ഷം വാക്സിൻ എത്തുമെന്നും പരമാവധി പേർക്ക് വേഗം വാക്സിൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡില്‍ മദ്യക്കടകളോ? നടക്കില്ല, മന്ത്രിയുടേത് വ്യാമോഹം മാത്രമെന്ന് കെസിബിസി
കൊവിഡിനെതിരെ ‘ബി ദ വാരിയർ’ എന്ന കാമ്പയിനും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. എല്ലാവരും സ്വയം കൊവിഡ് പ്രതിരോധ പോരാളികളായി മാറുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം ഇനിയും പൂർണമായി അടച്ചിടില്ലെന്ന് മുഖ്യമന്ത്രി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. പൂർണമായ അടച്ചിടൽ സംസ്ഥാനത്ത് ഇനിയും പ്രായോഗികമല്ല. വാർഡുതല സമിതികൾ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ആവശ്യം. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ വാർഡുതല സമിതികളുടെ പ്രവർത്തനം പിന്നോട്ട് പോയെന്നും തദ്ദേശ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
“ഒരു ഘട്ടത്തിൽ വാർഡുതല സമിതികൾ മികച്ച രീതിയിൽ മുന്നോട്ട് പോയെങ്കിലും കൊവിഡിൻ്റെ രണ്ടാം ഘട്ടത്തിൽ വാർഡുതല സമിതികൾ പിന്നോട്ട് പോകുകയും ജാഗ്രതയിൽ കുറവ് വരുകയും ചെയ്തു. വാർഡുതല സമിതികളിൽ പോലീസിൻ്റെ സാന്നിധ്യമുണ്ടാവണം. കൊവിഡ് കേസുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ നിയന്ത്രണത്തിലാക്കണം. രോഗികളുടെ എണ്ണം കുറയ്ക്കാനും സാധിക്കണം. ഇതിനായി തദ്ദേശസ്ഥാപനങ്ങൾ സടകുടഞ്ഞ് എഴുന്നേൽക്കണം” – എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
വിവാദത്തിൽ തിരുവഞ്ചൂരിന് മറുപടി; ചെന്നിത്തലക്ക് ആരുടെയും മറ വേണ്ടെന്ന് ഉമ്മൻ ചാണ്ടി
അതേസമയം, സംസ്ഥാന ആരോഗ്യവകുപ്പ് ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. 2,50,065 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,09,096 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,03,968 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,70,557 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,441 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2780 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭൂമിക്ക് ഭീഷണിയാകുമോ ഈ മാസ്കുകള്‍; വഴിയോരങ്ങള്‍ വൃത്തിയാക്കി യുവ വ്യാപാരികള്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala cm pinarayi vijayan about sunday lockdown and night curfew
Malayalam News from malayalam.samayam.com, TIL Network