Jibin George | Samayam Malayalam | Updated: Sep 4, 2021, 8:42 PM
ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രിയങ്ക മിശ്രയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ജോലിയിൽ നിന്നും രാജിവച്ചത്
വൈറലായ വീഡിയോ. Photo: Social Media/Screengrab
ഹൈലൈറ്റ്:
- പോലീസ് യൂണിഫോമിൽ വീഡിയോ ചിത്രീകരിച്ചു.
- കോൺസ്റ്റബിൾ പ്രിയങ്ക മിശ്ര ആണ് രാജിവച്ചു.
- അന്വേഷണം തുടരുകയാണെന്ന് പോലീസ്.
ലക്നൗ: പോലീസ് യൂണിഫോമിൽ സർവീസ് റിവോൾവർ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച് വിവാദത്തിലായ പോലീസ് ഉദ്യോഗസ്ഥ രാജിവച്ചു. യുപി പോലീസിലെ വനിത കോൺസ്റ്റബിൾ പ്രിയങ്ക മിശ്ര ആണ് രാജിവച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രിയങ്കയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ജോലിയിൽ നിന്നും രാജിവച്ചത്.
വീടിനടിയിൽ അസ്ഥികൂടങ്ങൾ; 2 വര്‍ഷത്തിനു ശേഷം തുമ്പുണ്ടാക്കിയത് മറ്റൊരു കൊല; യുവാവ് അറസ്റ്റിൽ
പോലീസ് യൂണിഫോമിൽ സർവീസ് റിവോൾവർ ഉപയോഗിച്ചാണ് പ്രിയങ്ക വീഡിയോ ചിത്രീകരിച്ചത്. വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറാലായതോടെ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നു. സമൂഹമാധ്യമങ്ങളിലടക്കം എതിർപ്പ് രൂക്ഷമായതോടെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട പോലീസ് പ്രഥമിച്ച റിപ്പോർട്ട് പ്രകാരം പ്രിയങ്കയെ സസ്പെൻഡ് ചെയ്തു. കേസ് അന്വേഷണം പൂർത്തിയാകും വരെ പ്രിയങ്കയെ സസ്പെൻഡ് ചെയ്യാൻ എസ്പി മുനിരാജ് ആണ് നിർദേശം നൽകിയത്. ഇതിനിടെയാണ് പ്രിയങ്ക രാജിവച്ചത്.
പോലീസ് ഗുണകളെ പോലെ പെരുമാറുന്നുവെന്ന ഗുരുതരമായ ആരോപണമാണ് പ്രിയങ്കയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ യു പി പോലീസ് നേരിട്ടത്. സമൂഹമാധ്യമങ്ങളിൽ സർക്കാരിനെയും പോലീസിനെയും വിമർശിച്ച് ആളുകൾ രംഗത്തുവന്നു. ഈ നിലപാട് സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും ജനം എങ്ങനെയാണ് നീതി പ്രതീക്ഷിക്കേണ്ടതെന്ന ചോദ്യം ശക്തമായിരുന്നു. പ്രതിപക്ഷത്ത് നിന്നും ആരോപണം ശക്തമായതോടെയാണ് പ്രിയങ്കയെ അന്വേഷണ വിധേയമായി പോലീസ് സസ്പെൻഡ് ചെയ്തത്.
മൊബൈലിൽ ഗെയിം കളിച്ചതിന് വഴക്ക് പറഞ്ഞു; പതിനേഴുകാരൻ അച്ഛനെ കഴുത്ത് ഞെരിച്ച് കൊന്നു
അന്വേഷണം പൂർത്തിയായാൽ പ്രിയങ്കയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. വീഡിയോയിൽ കാണുന്ന റിവോൾവൾ പരിശോധിക്കുമെന്ന് വ്യക്തമാക്കിയ പോലീസ് പ്രിയങ്ക ഉപയോഗിച്ചത് സർവീസ് റിവോൾവർ അല്ലെന്ന വാദവും ഉയർത്തുന്നുണ്ട്. പരിശീലനത്തിന് ശേഷം ദിവസങ്ങൾക്ക് മുൻപാണ് പ്രിയങ്കയ്ക്ക് സ്റ്റേഷൻ ഡ്യൂട്ടി ലഭിച്ചതെന്ന് സ്റ്റേഷൻ്റെ ചുമതലയുള്ള അവധേഷ് അവസ്തി വ്യക്തമാക്കി.
റിവോൾവർ ഉപയോഗിച്ചുള്ള പ്രിയങ്കയുടെ വീഡിയോ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളെ പ്രകീർത്തിക്കുന്ന തരത്തിലുള്ളതാണെന്ന ആരോപണം ശക്തമാണ്. വീഡിയോയിൽ ഹരിയാന, പഞ്ചാബ് എന്നീ സ്ഥലങ്ങളെക്കുറിച്ച് പരാമർശമുണ്ടെന്നും ഈ പ്രദേശങ്ങൾക്ക് നാണക്കേട് ഉണ്ടാക്കുന്നതാണ് വീഡിയോ എന്നും ആരോപണമുണ്ട്.
അതേസമയം, അവിഹിതബന്ധത്തിന് തടസ്സമാകാതിരിക്കാൻ ഭാര്യയെയും രണ്ട് മക്കളെയും യുവാവ് കൊന്നു കുഴിച്ചിട്ടതായി പരാതി. കഴിഞ്ഞ ദിവസമാണ് നോയിഡയിലെ വീടിൻ്റെ തറയ്ക്കടിയിൽ നിന്ന് മൂന്ന് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയത്. 35കാരനാണ് കേസിലെ പ്രതി.
എയര്‍ ഹോസ്റ്റസ് ട്രെയിനിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; ഇൻസ്റ്റാഗ്രാം സുഹൃത്ത് അറസ്റ്റിൽ
സംഭവം നടന്ന് മൂന്ന് വര്‍ഷത്തിനു ശേഷമാണ് കേസിൽ തുമ്പുണ്ടാകുന്നത്. താൻ മരിച്ചെന്നു കാണിച്ച് വ്യാജ തെളിവുണ്ടാക്കാനായി സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനാപ്പം സ്വന്തം ഐഡി കാര്‍ഡ് ഉപേക്ഷിക്കുകയായിരുന്നു പ്രതി. എന്നാൽ ഈ ശ്രമം പാളിയതിനു പിന്നാലെ മറ്റു കൊലപാതകങ്ങളും ചുരുളഴിയുകയായിരുന്നു.
ബുധനാഴ്ച രാത്രിയിലാണ് കാസ്ഗഞ്ചിലെയും നോയിഡയിലെയും പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വീടിൻ്റെ തറയ്ക്ക് അടിയിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചത്. മരിച്ചത് യുവാവിൻ്റെ ഭാര്യയും കുട്ടികളുമാണെന്നു സ്ഥിരീകരിക്കാനായി സാംപിളുകള്‍ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രതിയായ യുവാവിനെ കാസ്ഗഞ്ച് പോലീസാണ് അറസ്റ്റ് ചെയ്തത്.
തുണികളും ബാഗുകളും വെച്ചു; യൂസഫലിയുടെ 3ഡി ചിത്രം റെഡി!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : agra women police constable priyanka mishra resigned after viral video
Malayalam News from malayalam.samayam.com, TIL Network